2014, ജൂൺ 27, വെള്ളിയാഴ്‌ച

പ്രണയത്തിന്‍റെ അനന്തമായ കഠിന വേദന എനിക്ക് പ്രിയങ്കരമാണ് .. എന്‍റെ പ്രണയം പോലെയാണ് എന്‍റെ മരണവുമെങ്കില്‍ ഞാന്‍ മരിച്ചു കൊള്ളട്ടെ ..


2014, ജൂൺ 12, വ്യാഴാഴ്‌ച

അവള്‍ എന്‍റെ നഷ്ട സ്വപ്നം !!!

പ്രണയം നശിച്ചുപോയി എന്ന് വിലപിക്കുന്ന ഒരുകൂട്ടം ആളുകള്‍ക്കിടയില്‍ നിന്നാണ് പ്രണയം തുടിക്കുന്ന മനസ്സുമായ് ഞാനിതെഴുതുന്നത്......

"എല്ലാവരും പറയുന്നു പ്രണയം കളങ്കമായി പോയെന്നും , നമുക്ക് മുന്നേ കഴിഞ്ഞ തലമുറയില്‍ യഥാര്‍ത്ഥ പ്രണയം അസ്ഥമിചെന്നും ...."
"" ആരൊക്കെയോ ചേര്‍ന്ന് പ്രണയം കാലങ്കമാക്കിയപ്പോള്‍ ക്രൂശിക്കപ്പെട്ട അനേകം പേരില്‍ ഒരാള്‍ നീയാണ്.... മറ്റൊരാള്‍ ഞാനും....""

എല്ലാം എരിഞ്ഞടങ്ങിയെങ്കിലും മറവിയുടെ പായലില്‍ വഴുതി ഞാന്‍ എന്നെ തന്നെ മറന്നുപോകാതിരിക്കുവാന്‍ മനസ്സിന്‍റെ ആഴങ്ങളിലെവിടയോ കുഴിച്ചിട്ട ആയ അനുപമ പ്രണയത്തിന്‍റെ നിഴല്‍ വീണ വീഥികളിലൂടെ ഒരുവട്ടം കൂടി നമുക്ക് നടക്കാം......

ഇവിടെ അടര്‍ന്ന് വീഴുന്നത് എന്‍റെ സ്നേഹത്തിന്റെ അംശങ്ങളാണ് ......

" എന്‍റെ സ്വപ്നലോകത്തെ നിലാവായിരുന്നു അവള്‍......
പറഞ്ഞാലും പറഞ്ഞാലും തീരാത്ത വാക്കുകളില്‍ സ്നേഹമെന്ന വികാരം ഒളിപ്പിച്ചുവച്ച് മോഹിക്കുവാനും കലഹിക്കുവാനും എന്നെ പഠിപ്പിച്ചത് അവളാണ്.....
അവള്‍ എന്‍റെ സ്വപ്നങ്ങള്‍ക്ക് പോട്ടിവിടരാത്ത ശലഭക്കൂട്ടിലെ മനോഹരമായ പൂമ്പാറ്റയുടെ നിറങ്ങള്‍ പകര്‍ന്ന് തരുമ്പോള്‍ ഏതോ നിര്‍വൃതിയില്‍ അലിയുമായിരുന്നു ഞാന്‍ .....

അവസാനം എന്‍റെ മനോഹര ജീവിതത്തിലും പ്രകൃതി അവളുടെ നിയമം നടപ്പിലാക്കി ....!!!

എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ നഷ്ട്ടപ്പെടുന്നതായി ഞാനറിഞ്ഞു ....
കൊഴിഞ്ഞുപോകുന്ന മയില്‍‌പ്പീലി പോലെ എന്‍റെ സ്വപ്നങ്ങളും കൊഴിയാന്‍ തുടങ്ങി......"

ചില ഇഷ്ട്ടങ്ങള്‍ അങ്ങനെയാണ് .....
അറിയാതെ നമ്മള്‍ ഇഷ്ട്ടപ്പെട്ടു പോകും ......
ഒന്ന് കാണാന്‍ , ഒപ്പം നടക്കാന്‍ , കൊതിതീരാതെ സംസാരിക്കാന്‍ , ഒക്കെ വെറുതേ കൊതിക്കും .......
എന്നും എന്‍റെതെന്നു വെറുതെ കരുതും....
ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ ഉള്ളിന്‍റെ ഉള്ളില്‍ എവിടയെങ്കിലും ആ ഇഷ്ട്ടം നമ്മള്‍ കുഴിച്ചുമൂടും ....
പിന്നീട് എപ്പോഴെങ്കിലുമൊക്കെ രണ്ടു തുള്ളി കണ്ണുനീരിന്റെ നനവോടെ ആ ഇഷ്ടം നമ്മള്‍ ഓര്‍ക്കും .....
അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കുന്നുണ്ടാകും ...
അവള്‍... എന്‍റെത് ആയിരുന്നെങ്കില്‍ ..... !!!!!

ഏകാന്തതയുടെ മാറില്‍ തല ചായ്ച്ച് ഏകനായി ആരോടും പരിഭവമില്ലാതെ ഞാനിപ്പോഴും ആര്‍ക്കോ വേണ്ടി കാത്തിരിക്കുകയാണ് .....