2014, മാർച്ച് 31, തിങ്കളാഴ്‌ച

നിന്നിലേക്കുള്ള എന്‍റെ 
യാത്ര അവസാനിച്ചിരിക്കുന്നു ...

എന്‍റെ സ്വാര്‍ത്ഥത , നഷ്ടപെടുമോ എന്നുള്ള ഭയം 
കിട്ടി കൊണ്ടിരുന്ന സന്തോഷം .. 
എല്ലാം ഇനി മറ്റൊരാള്‍ക്ക് സ്വന്തം ...

ലകഷ്യത്തിലെത്താതെ തിരിഞ്ഞു നടക്കുമ്പോള്‍ 
ബാക്കിയായത് ഒരു പോലെ
സന്തോഷവും വേദനയും തരുന്ന 
ഓര്‍മ്മകള്‍ മാത്രം ...

2014, മാർച്ച് 29, ശനിയാഴ്‌ച

നിന്‍റെ മൌനത്തിൻ ചിറകിൽ ഞാനൊരു പൊൻതൂവലായ് മാറിയെങ്കിൽ... നീ നീന്തും നോവിൻ സമുദ്രത്തിൽ ഞാനൊരു നൗകയായ് മാറിയെങ്കിൽ...

2014, മാർച്ച് 28, വെള്ളിയാഴ്‌ച

ശുഭദിനം

കിളി കൊഞ്ചലിന്‍റെ നാദവും
ഉദയ സൂര്യന്‍റെ 
പൊന്‍കിരണവും
ഭൂമിയെ തഴുകുന്ന
ഈ പ്രഭാതത്തില്‍ എന്‍റെ
കൂട്ടുകാര്‍ക്ക് നേരുന്നു
ഒരു ശുഭദിനം 


ഇലകള്‍

സന്തത്തിന്‍റെ
കാല്‍പാടുകള്‍
ഈ നനുത്ത മണ്ണിനെ
തൊട്ടു തലോടുമ്പോള്‍
ഞാനറിഞ്ഞു
മരച്ചില്ലകള്‍ക്കിടയില്‍ നിന്നും
എന്‍റെ ആയുസ്സിന്
ഭംഗം വരികയാണെന്ന്.


വേനല്‍ ചൂടേറ്റ് പിടയുന്ന
ജന്മങ്ങള്‍ തന്‍
നിശ്വാങ്ങള്‍ക്ക് തണലേകാന്‍,
മഴത്തുള്ളികളെ
മടിത്തട്ടില്‍
തലവെച്ചുറക്കാന്‍
എന്‍ ജീവന് ഇനിയും
കഴിഞ്ഞെങ്കിലെന്ന് ഞാന്‍-
ആ മാത്രയില്‍ മന്ത്രിച്ചു.
ഞാന്‍ പൊഴിയുകയാണ്
നിനക്കായ് ആ ചില്ലയില്‍
തളിരണിയും
എന്‍ ഓര്‍മകള്‍ 
തിരയുന്ന പുതുതലമുറകള്‍.

അമ്മ

ലോകത്തിലെ ഏറ്റവും
മഹത്തായ പദം.
ഒരിക്കലും അടങ്ങാത്ത
വാത്സ്യത്തിന്‍റെ 
സൂര്യശോഭയാര്‍ന്ന മുഖം.
അമ്മ. . . . . . . . . . 
മരണത്തിന് അപ്പുറം
കാവാലായ് നില്‍ക്കുന്ന

നിറസാനിദ്ധ്യം.


നിന്നോട് പറയാന്‍ 
കൊതിച്ച വാക്കുകളെ 
മൌനം കടമെടുത്തപ്പോള്‍
ബാക്കിയായത് 
മിഴികള്‍ പോലും 
കൈവിട്ട കണ്ണുനീര്‍
തുള്ളികള്‍ മാത്രം 


2014, മാർച്ച് 27, വ്യാഴാഴ്‌ച

തനിച്ചിരിക്കുമ്പോള്‍ 
നിനച്ചിരിക്കാതെ 
കടന്നു വരുന്ന മുഖമേ 

എന്‍റെ 
ചിന്തകളെ 
സ്വപ്നങ്ങളെ 
നിയന്ത്രിക്കുന്ന 
നിഷേധമേ

നിന്‍റെ നിഗൂഢതകള്‍ 
തന്നെയല്ലേ നിന്‍റെ വശ്യത

നോട്ട്ബുക്ക്

എനിക്കും ഉണ്ടായിരുന്നു
ഒരു പ്രണയിനി.
നറുമണം തൂകുന്ന
മഷിച്ചാര്‍ത്തുമായി
ലാളനയുടെ
കരള്‍ സ്പര്‍ശമായി
അവളും എന്നെ
തൊട്ടു തലോടിയിരുന്നു.
ഒടുവില്‍ ആ തൂലികയിലെ
മഷിച്ചാര്‍ത്തുകള്‍
ജീവന്‍ വെടിഞ്ഞപ്പോള്‍
എന്നില്‍ മറ്റൊരുവള്‍
അവള്‍ തന്‍
തൂലിക മുനയാല്‍
കുത്തിവരഞ്ഞു, 
ഹൃദയം മുറിയുവോളം.

2014, മാർച്ച് 26, ബുധനാഴ്‌ച

വഴികളേറെ ഞാന്‍ നടന്നു നോക്കി,
നിന്നില്‍ നിന്നകന്നു മാറാന്‍
പക്ഷെ, ഒടുവില്‍ എല്ലാ വഴികളും
എത്തിച്ചേരുന്നത് നിന്നിലേക്കാണ്.!

2014, മാർച്ച് 24, തിങ്കളാഴ്‌ച

പ്രണയം

ഹൃദയങ്ങള്‍ അടുക്കുമ്പോള്‍ ശബ്ദത്തിന്‍റെ ആവശ്യമില്ല.....മനസ് മനസിനോട് സംസാരിച്ചു കൊള്ളും....മൌനം പോലും പ്രതിധ്വനിക്കും ......നോട്ടങ്ങള്‍ക്ക്‌ സംസാരിക്കാന്‍ കഴിയും നാവിനേക്കാള്‍ സ്പഷ്ടമായി.... <3

സമയം

സമയ യന്ത്രത്തിന്‍റെ സൂചികള്‍ നോക്കി പ്രണയിക്കുന്നതിന്‍റെ നിരര്‍ത്ഥകത അറിയാഞ്ഞിട്ടല്ല......പക്ഷെ നിയതിക്കും സമയത്തിനും ഒപ്പം ചലിക്കുന്ന നൂല്‍പാവകള്‍ മാത്രമല്ലെ ഓരോ ജീവനും......♥♥♥♥

2014, മാർച്ച് 23, ഞായറാഴ്‌ച

നിന്റെ കണ്ണുനിറഞ്ഞപ്പോഴാ ഞാന്‍ അറിഞ്ഞേ സ്നേഹത്തിനു ഉപ്പുരസം ഉണ്ടെന്നു.......മധുരത്തെക്കാള്‍ സ്വാദുള്ള ഉപ്പ്......

ഞാൻ
സ്നേഹിക്കുന്നവരുടെ മുന്നിൽ
എനിക്ക് വിജയമില്ല,
എന്നെ സ്നേഹിക്കുന്നവരുടെ
മുന്നിൽ പരാജയവുമില്ല..

2014, മാർച്ച് 22, ശനിയാഴ്‌ച

പ്രണയം

ഭൂമിയോട് ഇന്നും പ്രണയമാണ്. . ഗ്രീഷ്മവും ശൈത്യവും എന്‍റെ പ്രണയത്തിന് കുടചൂടുബോള്‍ കാലം അതിന് വഴികാണിക്കുന്നു. . മരണം എന്ന സത്യത്തിന് മുന്നില്‍ ഞാന്‍ തോല്‍ക്കുന്ന നാള് വരെ പ്രണയിനീ നീ എന്‍റെ കൂടെയുണ്ടാകും എന്ന വിശ്വാസമാണ് എന്നെ നാളേക്കായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്  

വേറൊരാളുടെ കൈകള്ക്കിടയില്
പെട്ട് നീ പിടയുമ്പോള്
മനം മടുപ്പിക്കുന്ന
അവന്റെ ഗന്ധം ശ്വസിച്ച്
വേദന അറിയുമ്പോള്
പതുക്കെ നിന്റെ കണ്ണുകള്
അടക്കുക
നിന്റെ നന്മയ്ക്ക്
വേണ്ടി സ്വന്തം സ്നേഹത്തെ ബലികഴിച്ച
എന്നെ ഓര്ക്കുക
എന്റെ കുസൃതിത്തരങ്ങള്
ഓര്ക്കുക
അവയെ ഓര്മ്മകള്
കൊണ്ട്
ഓമനിക്കുക ...
ചെറുതായൊന്ന്
പുഞ്ചിരിക്കുക
ഒരിറ്റ് കണ്ണീര്
പൊഴിക്കുക
മതി,ഈ
ജീവിതം ധന്യം
എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം <3 . . . . 
അത് ഞാന്‍ പഠിക്കാതെ എഴുതിയ എക്സാം പോലെ തോറ്റു പോയി :'( . എങ്കിലും ബാക്കിയായി കുറച്ച് ഓര്‍മ്മകളും സ്വപ്നങ്ങളും ഉണ്ടായിരുന്നു അത് ഞാന്‍ കടലില്‍ ഒഴുക്കി കളഞ്ഞിട്ടും വീണ്ടും ഒരു മഴയായി എന്നില്‍ പെയ്തിറങ്ങി. . 
പിന്നെയുള്ളത് അല്‍പ്പം വേദനയായിരുന്നു. . അത് ഒരൂ അണയാത്ത കനല്‍ പോലെ മനസില്‍ ഇപ്പോഴും കൊണ്ട് നടക്കുന്നു.. . 
അവള്‍ക്ക് ഇന്ന് ഞാന്‍ വായിച്ചു തീര്‍ന്ന ഒരു കഥ മാത്രമാണ് :-( ഓര്‍ത്ത് ചിരിക്കനുള്ള ഒരു ചരിത്രം :-( 
ഭാര്യ: രാവിലെ എങ്ങോട്ടാ. . 
ശശി: നിരീശ്വരവദികളുടെ സമ്മേളനത്തില്‍ പങ്ക് എടുക്കാന്‍ പോകുവാ, ഞാനാ അധ്യക്ഷന്‍ 
ഭാര്യ:  എന്ത വിഷയം?
ശശി: സമൂഹത്തിലെ അന്ധവിശ്വസങ്ങള്‍ക്കെതിരെ. .
ഭാര്യ:ഇതൊക്കെ എന്ന് മുതല്‍?
ശശി:ഞാന്‍ ചെറുപ്പം മുതലെ അന്ധവിശ്വസങ്ങള്‍ക്കെതിരാ. .!!
ഭാര്യ: ഓ ശെരി ശെരി പോകാന്‍ നോക്ക്. .
(ശശി വീടിന് പുറത്തിറങ്ങിയപ്പോള്‍)
ഭാര്യ: ശശിയേട്ടാ. . ദെ പിന്നെ. . . രാത്രി കുടിച്ചിട്ട് കയറി വന്നെക്കരുത് 
ശശി: നാശം ഞാനിനി പ്രസംഗിക്കാന്‍ പോകുന്നില്ല. . 
ഭാര്യ: അതെന്താ? ഞാന്‍ ചുമ്മ പറഞ്ഞതല്ലേ
ശശി: അതല്ല!! ഒരു കാര്യത്തിന് പോകുബോള്‍ പിന്നില്‍ നിന്ന് വിളിക്കുന്നത് ശുഭലക്ഷണമല്ല ഇത് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട്. .!!
ഭാര്യ: 
രാമന്റെ ഭാര്യ
പാമ്പുകടിയേറ്റു
മരിച്ചു.
ചടങ്ങുകളെല്ലാം
കഴിഞ്ഞ്
മൃതദേഹം
ദഹിപ്പിക്കാന്
കൊണ്ടുപോകുകയാണ്.
ശ്മശാനം കുറച്ചകല
െയായിരുന്നു.
ഇതുപോലെ
വാഹനങ്ങളൊന്നുമി
ല്ലാത്ത കാലമാണത്.
മൃതദേഹം ഒരു
മഞ്ചലില്
കയറ്റി നാലുപേര്
ചുമന്നാണ്
ശ്മശാനത്തിലേക്കു
പോകുന്നത്.
ശവസംസ്കാരത്തിനു
കൂടാന് കുറേപേര് ഒരു
ജാഥപോലെ
മഞ്ചലിനൊപ്പമുണ്ട്.
ഭഗവതിക്കാവിന്റെ
അരികിലൂടെ വേണം
ശ്മശാനത്തിലെത്ത
ാന്, ധാരാളം
ആല്വൃക്ഷങ്ങളുള്ള
സ്ഥലമായിരുന്നു
അത്.
മൃതദേഹം വഹിച്ച്

വഴിയിലെത്തിയപ്പ
ോള് മഞ്ചല്
ചുമന്ന ഒരാള്
ആല്വൃക്ഷത്തിന്
റെ വേരു തടഞ്ഞു
വീണു.
വീഴ്ചയുടെ
ആഘാതത്തില്
മഞ്ചലിലുള്ള
മൃതദേഹം
തെറിച്ചുപോയി.
മഞ്ചലില്നിന്നു
തെറിച്ചുവീണ
മൃതദേഹം ചെറുതായി
അനങ്ങുന്നതുപോലെ
ആരോകണ്ടു.
ഉടനെ വൈദ്യനെ
വരുത്തി. ശുശ്രൂഷ
തുടങ്ങി. പതിയെ ആ
സ്ത്രീ
സുഖംപ്രാപിച്ചു.
പിന്നീട്
ഇരുപത്തിയെട്ടു
വര്ഷങ്ങള്കൂടി
രാമന്റെ ഭാര്യ
ജീവിച്ചു.
അതുകഴിഞ്ഞ് ഒരു
ദിവസം
സ്വാഭാവികമായി
അവര്
മരിച്ചു.
മൃതദേഹം
സംസ്കരിക്കുന്ന
തിനായി ദൂരെയുള്ള
ശ്മശാനത്തിലേക്ക്
കൊണ്ടുപോകുകയാണ്.
വര്ഷങ്ങള്
അത്ര
കഴിഞ്ഞിട്ടും
ശ്മശാനത്തിലേക്ക
ുള്ള ആ
വഴിക്കൊന്നും
യാതൊരു
മാറ്റവും
വന്നിട്ടുണ്ടായി
രുന്നില്ല. നാലുപേര്
ചുമന്നു
നീങ്ങുന്ന
മഞ്ചലില്ത്തന്ന
െയായിരുന്നു
മൃതദേഹം
കൊണ്ടുപോയത്.
ശവഘോഷയാത്ര
ഭഗവതിക്കാവിന്റെ
യരികിലെത്തിയപ്പ
ോള്
പിറകില്നിന്ന് രാമന്
വിളിച്ചു
പറഞ്ഞു:
'ശ്രദ്ധിക്കണേ!
അവിടെ ആലിന്റെ
വേരുണ്ട്!'x
 

2014, മാർച്ച് 21, വെള്ളിയാഴ്‌ച

സൗഹൃദത്തിൻ പകൽ വെളിച്ചത്തേയും

ഇരുട്ടെന്ന് മുദ്ര കുത്താൻ വെമ്പുന്ന ലോകം

കറുപ്പിനെ ഇഷ്ടമെന്ന് മൊഴിഞപ്പോൾ

അന്ധകാരം മനസ്സിൽ പടരുന്ന ലോകം

വർണ്ണനകൾ പകർന്നപ്പോൾ

വർണാന്ധത ബാധിച്ച ലോകം

കവി മൊഴികൾ അർത്ഥവർത്തം

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും

ചോര തന്നെ കൊതുകിന് കൗതുകം

രക്തരക്ഷസുകൾ വിളയാടും ഈ ലോകം

നാം അതിൻ ബലിയാടുകൾ
 —

2014, മാർച്ച് 20, വ്യാഴാഴ്‌ച

സ്വപ്നത്തിനും യാഥാര്ത്ഥ്യത്തിനും ഇടയില്‍ നൂല്പാലത്തിലൂടെ ഒരുനാള്‍ നീണ്ട യാത്ര......
ഒരു ഞൊടിയിട മതി കരിമ്പാറക്കെട്ടിലേക്കോ മുള്‍ക്കാട്ടിലേക്കോ വീഴാന്‍......ഭയത്തിന്റെ അവസാന നൂലിഴയും പൊട്ടിച്ചു ചെന്ന് വീണത്‌ മലര്മെത്തയില്‍....പാലപ്പൂവിന്റെ സുഗന്ധത്തില്‍ നിന്നും ഉണര്ന്നപ്പോള്‍ അറിഞ്ഞു എന്റെ ഗന്ധര്‍വ്വന്‍ ദൈവാംശം ഉള്ളവനാണെന്ന്....
 


കറുമ്പിയാണവൾ ഒപ്പം കുറുമ്പിയും

ചിലമ്പിച്ച നാദമെങ്കിലും ചിലമ്പൊലിതൻ ശ്രവണസുഖം

കോലൻ മുടിയും കൊലുന്നനേയുള്ള രൂപവും

കാവ്യം വിരിയുന്ന മിഴികളുമായി

അംഗുലി മുദ്രകൾ കാട്ടി

ലാസ്യം ഭാവം തീർത്ത് നീ നടനമാടുന്നു

എൻ അകതാരിലെവിടെയോ ഒരു ചിലമ്പൊലി നാദം മുഴങുന്നു
മിഴികൾക്കുമുണ്ട് പറയുവാൻ, ഏറെകഥകൾ, 
ഉണർത്തു പാട്ടിൻ സ്വരം പോലെ 
പറ്റില പൊതിഞ്ഞൊരാ വൈഡൂര്യമുത്തുകൾ 
മന്ദസ്മിതം തൂകുന്ന പോലെ 

പറയാതെ ഒപ്പം അറിയാതെയും വന്നു
ഒരുനാളിലീ സ്വപ്ന മിഴികൾ
ഒരു സ്വപനസാഗരം ഉൾചെപ്പിൽ പേറുന്ന
കുതൂഹലത്തിന്റെ മിഴികൾ
അന്നോരുനാളിൽ പേരിട്ടു ഞാൻ
മീനിന്റെ രൂപമാണെന്നു

പരിഭവമല്ല നിൻ കണ്‍കളിൽ- അല്പമാം
നോവിന്റെ ലാഞ്ചന തന്നെ
നഷ്ടസ്വപ്നത്തിന്റെ കാനൽജലം പേറും
എന്നാലും കാന്തിയിയലും
ഇടയ്ക്കും നീ മിണ്ടാതെ മൌനം ഭജിച്ചാലും
നയനങ്ങൾ വാചാലമാവും

പറയാത്തതെന്തോ പറയാൻ വെമ്പുന്ന
ചുണ്ടിണ തന്നിലെ പുഞ്ചിരി
അക്ഷികൾ തന്നിലേ ആവാഹിച്ചെന്തിനായ്
പൂത്തിരി കത്തിച്ച പോലെ,
പറയാൻ വെമ്പും കഥകൾ പറയുവാൻ
മിഴികളോ ദാഹിക്കും പോലെ

പറഞ്ഞില്ലായെങ്കിലും, കേൾക്കാൻ കഴിയുമാ-
സ്വരമില്ലാക്കഥ- പ്രണയാർദ്രമായ്
കാതോടു കാതോരമാവേണ്ട ചൊല്ലുകൾ
മൌനവും വാചാലമാവും

ഇല്ല, ഞാൻ പറയില്ല, നീയൊളിപ്പിക്കുന്ന
മുഗ്ധ സൌന്ദര്യ പ്രഭാവത്തിനെ
കാണാതെ കാണുവാനായിടുമെങ്കിലോ
കാണുന്നതെന്തിനു തന്വീ
കാക്കട്ടെയാസുന്ദര കണ്കൾ സർഗ
സൌന്ദര്യ ഭാവത്തിൻ പൂർണ്ണതയെ

ചൊല്ലുവാൻ ഞാനാരുമല്ലെങ്കിലും
അജ്ഞാതനാണ് ഞാൻ എന്നിരുന്നാലും
വാചാല നയനങ്ങൾ പേറുന്ന ഭാവത്തിൻ
ആരാധകനായിരിപ്പാനാകും
ആയതിൽ സുന്ദരീ - പരിഭവം തോന്നല്ലേ
ദ്രോഹമറിയാത്ത സാധുവല്ലേ

2014, മാർച്ച് 18, ചൊവ്വാഴ്ച

എന്നെ തേടി നിന്നിലേക്ക^ള്ള യാത്ര...
നിന്നില്‍ പെയ്തു നിറയാന്‍ കൊതിച്ചൊരു മഴ പോലെ.. .. 
നിന്നിലേക്ക്‌ ചേരുന്ന ഓരോ നിമിഷവും ഞാന്‍ അറിയുന്നുണ്ട് ..
കറുപ്പും ചുവപ്പും ഇടകലര്‍ന്നു ഒരു പുക പോല്‍ അതെന്റെ സിരകളിലേക്ക് പ്രവഹിക്കുന്നത് .....
ഭ്രാന്തിന്‍റെ കണ്ണെത്താനാവാത്ത അറ്റങ്ങളില്‍...
സിഗരറ്റിന്‍റെ പുകയ്ക്കും മദ്യത്തിന്‍റെ ചവര്‍പ്പിനും മരുന്നിന്‍റെ ലഹരിക്കും ഒടുക്കുവാന്‍ കഴിയാത്ത.....ഈ ജന്മത്തിനപ്പുറം പുനര്‍ജെനി തേടുന്ന ഒരു ഭ്രാന്ത് !!!....
തുടക്കമെവിടെയെന്നറിയാത്ത എന്നാല്‍ ഒടുക്കമില്ലാത്ത ഭ്രാന്ത്..
പുറത്തു വീശുന്ന തണുത്തകാറ്റിനൊപ്പം എന്‍റെ
ചിന്തകള്‍ ഇപ്പോളും ദിശയറിയാതെ സഞ്ചരിക്കുന്നു
നിന്നെ തേടി ....ഞാന്‍ പോലുമറിയാതെ !!!

സുപ്രഭാതം...!!

സമയം ആർക്കുവേണ്ടിയും കാത്തു നിൽക്കുന്നില്ല.. പിന്നെന്തിനാണ് നാം നല്ല സമയത്തിനു വേണ്ടി കാത്തു നിൽക്കുന്നത്..
നല്ല കാര്യങ്ങൾ ചെയ്യാൻ ഒരു സമയവും മോശമാവില്ല..

പ്രിയ കൂട്ടുകാർക്ക് നല്ലതും നൻമയും നേർന്നുകൊണ്ട്... ശുഭദിനാശംസകൾ..!!!