2014, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

വിരോധം..

എന്‍റെ പ്രണയത്തെ നിഷ്പക്ഷമാക്കിയ കാമദേവനൊടെനിക്ക് വിരോധമില്ല.. മറിച്ച് പാര്‍വതി പരിണയത്തിനായി പ്രണയ അബുകള്‍ എയ്തതിന്‍റെ പേരില്‍ കാമദേവനെ ഭസ്മികരിച്ച ശിവനോടാണെനിക്ക് വിരോധം. ..!! 

എന്നിലും ഒരു കാമുകനെ ശ്രിഷ്ടിച്ചത്. .!!

അടൂരില്‍ ജോലി ചെയ്യുന്ന സമയത്താണ് അയളെ ഞാന്‍ ആദ്ദ്യമായി കാണുന്നത്.. ഏകദേശം 25-26 വയസ് തോന്നിക്കുന്ന ചെറുപ്പക്കാരന്‍, അയള്‍ ഞങ്ങളുടെ ഷോപ്പിന്‍റെ മുന്നില്‍ കുറച്ച് നേരമായി ചുറ്റി പറ്റി നില്‍ക്കുന്ന കണ്ടപ്പോള്‍ സ്വഭാവികമായി എനിക്ക് അയാള് ആരാണെന്ന് അറിയണമെന്ന് തോന്നി.. അതിനായി പുറത്തേക്ക് ഇറങ്ങി ഇത്തിരി ഗൌരവത്തോടെ അയാളോട് കാര്യം തിരിക്കി.. ഡോ എന്താ ഇവിടെ കിടന്നു കറങ്ങുന്നത്? പുള്ളി പതുങ്ങി സ്വരത്തില്‍ അയള് എന്നോട് പറഞ്ഞു.. "ഞാന്‍ സ്നേഹിച്ച കുട്ടി ഇന്ന് ഇവിടെ വരാന്‍ ഇടയുണ്ട്,അവളുടെ കല്ല്യാണമാണ് അവസാനമായിട്ട് ഒന്ന് കാണാന്‍ നില്‍ക്കുവാ  " (പണ്ടേ പ്രണയിക്കുന്നവരെന്ന് കേള്‍ക്കുബോള്‍ നമുക്ക് ഒരു പ്രത്യക അടുപ്പമാണ്) അപ്പോഴെക്കും ഗൌരവമെല്ലാം കെട്ടടങ്ങി എന്നിട്ട് അയാളോട് ചോദിച്ചു ആഹ് അതിന് നിങ്ങളെ ഇഷ്ടമല്ലയിരുന്നോ? പിന്നീട് പുള്ളി അയാളുടെ കഥപറഞ്ഞു.. ഞങ്ങള്‍ പ്ലസ് ടൂ കാലം മുതല്‍ക്കെ ഇഷ്ടത്തിലായിരുന്നു ഇപ്പോള്‍ 8 വര്‍ഷമായി കഴിഞ്ഞ ദിവസമാണ് അവള്‍ എന്നെ വിളിച്ച് പറഞ്ഞത് എനിക്ക് വേറൊരു കല്ല്യാണമായെന്ന്, അതൊടെ തകര്‍ന്നു പോയി ഞാന്‍. പണ്ട് അവള്‍ പറഞ്ഞെതെല്ലാം അറിയാതെ ഓര്‍ത്ത് പോയി "നിന്നെ മാത്രമേ ഞാന്‍ കെട്ടു, ഒരു ജീവിതം ഉണ്ടെങ്കില്‍ അത് നിനക്കൊപ്പമാണെന്നും,ആര് എതിര്‍ത്താലും ഞാന്‍ നിന്‍റെ സ്വന്തമാണെന്നും" എല്ലാം മോഹന വാഗ്ദാനങ്ങള്‍ മാത്രം. . മറന്ന് പോയി കാണും എല്ലാം എങ്കിലും മറക്കാനാകത്ത ചിലതുണ്ടല്ലോ. . എന്നിട്ടും അവള്‍  പുള്ളിയുടെ കണ്ണ് നിറയുന്നത് കണ്ടപ്പോള്‍ അയാളെ ആശ്വസിപ്പിച്ചു ആ സംസാരം ഒന്നര മണിക്കുറോളം നീണ്ടും ഞാന്‍ ഒരു കേള്‍വിക്കാരന്‍ മാത്രമായി മാറി.. എല്ലാം കഴിഞ്ഞ് പോകാന്‍ തുടങ്ങിയപ്പോള്‍ എന്‍റെ നംബര്‍ വാങ്ങി ഒരു മിസ് അടിച്ചിട്ട് പറഞ്ഞു അവര്‍ ഇവിടുന്നാ വെഡിങ്ങ് കാര്‍ഡ് എടുക്കുന്നത് എങ്കില്‍ എനിക്ക് ആ പയ്യന്‍റെ ഡീറ്റെയില്‍ ഒന്ന് തരണെ എന്ന്. .
ചിരിച്ച മുഖത്തോടെ ഞാന്‍ ചോദിച്ചു എന്തേയ് കല്ല്യാണം മുടക്കാന്‍ ആണോ എന്ന്?
അല്ല. . അവനെ പറ്റി തിരക്കണം നല്ല ചെറുക്കനാണോ എന്ന് അറിയണം എന്ന് അവള്‍ക്ക് പിന്നീടൊരു വിഷമവും ഉണ്ടാകരുതെന്ന്. . (പിരിയുന്ന വിഷമം മറയ്ക്കാനാണിതെന്ന് അറിയാം ഞാന്‍ എത്ര അനുഭവിച്ചതാ  ) അന്ന് ഞങ്ങള്‍ രണ്ട് വഴിയ്ക്ക് പോയി എങ്കിലും ഓരോ അര മണിക്കൂറിലും എന്നെ വിളിച്ച് ചോദിക്കും അവരെങ്ങനും വന്നോ എന്ന്. . പക്ഷെ ആരും വന്നില്ല. അവസാനത്തെ കോളില്‍ എന്നോട് പറഞ്ഞു ഇനി വരില്ലായിരിക്കും ഞാന്‍ തിരിച്ചു പോകുവാണെന്ന്.. എനിക്ക് ചോദിക്കാനും അറിയാനും ഒത്തിരി ഉണ്ടായിരുന്നു എങ്കിലും അപ്പോള്‍ ഞാന്‍ മൌനം പാലിച്ചതെയൊള്ളു. . പിന്നീട് ആ നംബരില്‍ വിളിച്ചപ്പോഴെല്ലാം സ്വിച്ച് ഓഫ് ആയിരുന്നു.. എനിക്ക് അയാളോട് വീണ്ടും സംസാരിക്കണമെന്ന് തൊന്നാറുണ്ട് പക്ഷെ എങ്ങനെ. . . അറിയില്ല  ഇതു പോലെ മറക്കാനകത്ത ചില ഓര്‍മ്മകള്‍ സമ്മനിച്ചു പോയ ചില സുഹ്യത്ത്ക്കളായിരിക്കും ഒരുപക്ഷെ എന്നിലും ഒരു കാമുകനെ ശ്രിഷ്ടിച്ചത്. .!!


2014, ഓഗസ്റ്റ് 27, ബുധനാഴ്‌ച

വിവാഹത്തെ പറ്റി ഒരു കാഴ്ച്ചപ്പാട്..

എല്ലാവരും വിവാഹംകഴിച്ചു
ഞാനും വിവാഹം കഴിക്കുന്നു
അതാണോ നമ്മുടെ രീതി.............
സൌന്ദര്യവും ധനവും ഉദ്യോഗവും ഉള്ള
ഭാര്യ
അതാണോ നിങ്ങളുടെ ലൈന് ...എങ്കില്പ്പിന്നെ എന്ത്
പറയാനാ !!!!
പരസ്പരം സ്നേഹമുള്ളവര്
മാത്രം ഒരുമിച്ചു
ജീവിക്കുക......
ശാരീരികമായും മാനസികമായും ഐക്യം എല്ലാവര്ക്കും കിട്ടണമെന്നില്ല .
ഒരാള് സിനിമ
കാണാന്
താല്പര്യപെടുമ്പോള്
മറ്റൊരാള്ക്ക്
വായനയായിരിക്കും പ്രിയം .
ഭര്ത്താവ് അമ്മയോട്
സ്നേഹകൂടുതല്
കാണിച്ചാല്
ഭാര്യക്ക്
അമ്മായിയമ്മയെ വൃദ്ധസദനത്തില്
ആക്കാനായിരിക്കും താല്പര്യം.
ഒരാള്ക്ക്
സാഹിത്യമാണ്
പ്രിയമെങ്കില്
മറ്റെയാള്ക്ക്
പാര്ട്ടികളില്
പങ്കെടുക്കാന്
ആയിരിക്കും താല്പര്യം .
ഒരാള്ക്ക് കുട്ടികള്
വേണമെന്നാണെങ്കില്
മറ്റെയാള്ക്ക്
പ്രസവിച്ചാല്
സൌന്ദര്യം കുറഞ്ഞാലോ എന്ന
പേടിയും . ഒരാള്
സസ്യഭുക്കെങ്കില്
മറ്റെയാള്
മാംസാഹാരിയും .
സ്വന്തം കുടുബബന്ധങ്ങളും കുലമഹിമയും ഉയര്ത്തി പിടിക്കുന്ന
പുരുഷന്
സ്വയം അവഹോളിക്ക
പെടുകയാണോ ???
സ്ത്രീകള്ക്ക്
സ്വന്തം സ്ഥാനത്തെക്കുറിച്ച്
തിരിച്ചറിവുണ്ടാകുന്ന­
ത്
കുടുംബത്തിലെ ഏകാധിപതിയായ
പുരുഷന്
അലോസരങ്ങളുണ്ടാക്കുന്­
നു.
സഹനത്തിന്റെയും വിധേയത്വത്തിന്റെയും
അതിരുകളെ പുനര്വിചിന്തനം ചെയ്യുന്നതിന്
തെറ്റില്ലെന്നും സ്ത്രീകള്ക്ക്
തോന്നിത്തുടങ്ങി ..
ശാഠ്യങ്ങളില്ലാത്ത
പരിഗണന ഏതൊരു
സ്ത്രിയും പുരുഷന്റെ ആഭരണമായി കരുതുന്നു ....
പരസ്പ്പരം പൊരുത്തപെടാനാകാതെ എത്ര
നാള്. . . .!!!! കുരങ്ങുതന്‍
കൈയിലെ പൂമാലപോൽ
ചീന്തിയെറിയപ്പെട്ടിട­
ുന്നു ജീവിതം


2014, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

എന്തിനാണ്..

ദുര്ബലമായ
കൈകളില് വിരല്
ചേര്ത്ത്
നീയെന്നോട്
എന്തിനാണ്
പ്രണയിക്കാന്
ആവശ്യപ്പെടുന്നത
്...?
ബലവാനായ
കാമുകനെ കിട്ടുമെന്ന്

അറിയാമല്ലോ..?
ഹൃദയം അലിഞ്ഞു
പോയ
എനിക്ക്
നിനക്കായി ഒന്നും തരാനാവില്ല
എന്തിനാണ്
എന്നെത്തേടി
ഇത്ര ദൂരം വന്നത് ?
മറവിയുടെ ആലസ്യത്തില്
മുഴുകിപ്പോയ ഞാന്
ഒന്നും കാത്തു
വച്ചിട്ടില്ലല്ല ോ..?!!
വിദൂരതയില്
നീ ഉണ്ടെന്ന്
എപ്പോഴും മനസ്സിനെ
ഓര്മ്മിപ്പിക്ക
ുമായിരുന്നു
ഒരിക്കല്
എന്നെ തേടി വരുമെന്നും
അറിയാമായിരുന്നു
ഇരുള് നിറഞ്ഞ
രാത്രികളില്
ചാന്ദ്ര
വെളിച്ചത്തില്
നടക്കുമ്പോള്
എന്നോട് തന്നെ
പറയാറുണ്ടായിരുന ്നു
നിന്റെ വരവിനെക്കുറിച്ച
്...
ഇപ്പോള്
എന്നെ തേടി വരുമെന്ന്,
മരണമേ,
കൊതിച്ചു
പോലും ഇല്ലല്ലോ...?

2014, ഓഗസ്റ്റ് 23, ശനിയാഴ്‌ച

വാവാ സുരേഷ്

ഒരു പരിസ്ഥിതി സംരക്ഷകനും അതിലുപരി ഒരു പാബ് പിടിത്തതില്‍ നൈപുണ്യം നേടിയ ഉരഗസ്നേഹി.. ചെറുപ്പം മുതല്‍ക്കെ പാബുകളോട് സ്നേഹം കാണിച്ചിരുന്ന ഈ വ്യക്തിയ്ക്ക് പാബ് പിടിത്തത്തില്‍ പ്രത്യകം പരിശീലനം ഒന്നും തന്നെ ലഭിച്ചിട്ടില്ല. . നിരിക്ഷണങ്ങളാണ് അയളെ പാബുകളുമായി കൂടുതലായി അടുപ്പിച്ചത്. വാവ സുരേഷ് ഇതിനോടകം 30000ല്‍ പരം പാബുകളെയാണ് അദ്ദേഹം പിടിച്ചിരിക്കുന്നത്.. ഇതില്‍ 50തില്‍ അധികം രാജവെബാല എന്നറിയപ്പെടുന്ന king cobra ആണ്, നിരവധി തവണ പാബിന്‍റെ ദംശനമേറ്റ് സുരേഷിനെ ഹേസ്പ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട് ഇതില്‍ 4 തവണ തീവ്രപരിചരണ വിഭാഗത്തിലും കിടന്നിട്ടുണ്ട്.. ഒരിക്കല്‍ മൂര്‍ഖന്‍റെ കടിയേറ്റ് അദേഹത്തിന്‍റെ ഒരു വിരല്‍ നീക്കം ചെയ്യേണ്ടി വന്നിട്ടും അദ്ദേഹത്തിന് പാബുകളോട് ദേഷ്യം ഒന്നും ഉണ്ടായിട്ടില്ല എന്നതും ആ മനുഷ്യന്‍റെ ഒരു സവിശേഷത തന്നെയാണ് "പാബിനെ ഞാന്‍ ഉപദ്രവിച്ചപ്പോഴാണ് അത് എന്നെ കടിച്ചിരിക്കുന്നത് അല്ലാതെ ചുമ്മതിരുന്ന എന്നെ പാബ് കടിച്ചിട്ടില്ല" എന്നാണ് അദ്ദേഹം ഒരു ഇന്‍റെര്‍വ്യൂല്‍ പറഞ്ഞിരുന്നത്.. ഇതുപൊലൊരു കഴിവിനെ ജീവിതമാര്‍ഗമായി തിരഞ്ഞെടുക്കാന്‍ കഴിയുമെങ്കിലും അതിന് കൂട്ടാക്കാതെ ഒരു രൂപ പോലും വാങ്ങാതെ സേവനമായി ആണ് ആദ്ദേഹം ചെയ്തു കൊടുക്കുന്നത് അതിന് കാരണം പൈസയോടുള്ള താല്‍പ്പര്യത്തില്‍ ഉപരി പാബ് എന്ന ഉരഗത്തോടുള്ള സ്നേഹമാണ് അദ്ദേഹത്തിന്.. പാബ് പിടിത്തം ഇഷ്ടമല്ലത്തത് കാരണം ഭാര്യ പിണങ്ങി പോയപ്പോഴും അദ്ദേഹത്തിന് മാറ്റി വെക്കാന്‍ കഴിഞ്ഞില്ല ആ പാബ് സ്നേഹം മാത്രമല്ല ഒരിക്കല്‍ പോലും ഭാര്യയെ കുറ്റപ്പെടുത്തിയിട്ടും ഇല്ല സുരേഷ്.. കഴിഞ്ഞ മാസം കൈരളിയില്‍ വന്ന സുരേഷിന്‍റെ അഭിമുഖത്തില്‍ അവതാരകനായ ജോണ്‍ ബ്രിട്ടാസ് അദ്ദേഹത്തോടേ ചോദിക്കുന്നുണ്ട് ഒരു രാത്രി പാബിന്‍റെ കൂടെ കിടക്കാന്‍ പറ്റിയാല്‍ തങ്കാള്‍ എന്ത് ചെയ്യുമെന്ന്. .
ഒരു ദീര്‍ഘ ചിന്തഗതിയില്ലാതെ സാധാരണകാരനായ ആ മനുഷ്യന്‍ പറയുന്നുണ്ട് "എനിക്ക് അവയോട് ആരാധനയാണ് ഉള്ളത് ഞാന്‍ ആരാധിക്കുന്ന ആ രൂപത്തെ എന്‍റെ കിടപ്പറിയില്‍ വേണ്ട എന്ന്" ഇതു അദ്ദേഹത്തിന്‍റെ വ്യക്തിത്തതിന്‍റെ മറ്റൊരു തെളിവാണ്.. മാത്രമല്ല ഒരുപാട് അവഹേളനം സഹിച്ചാണ് അദ്ദേഹം ജിവിക്കുന്നത് അദ്ദേഹത്തിനോട് പരസ്യമായി വെറുപ്പ് പ്രകടിപ്പിച്ച പലരുടെയും കഥകള്‍ പല അഭിമുഖങ്ങില്‍ അദ്ദേഹം തന്നെ വിവരിച്ചിട്ടുണ്ട്. . അതിലെല്ലാം ഉപരി അദ്ദേഹത്തിന് നല്ലൊരു വീട് പലരും വാഗ്ദാനം ചെയ്തപ്പോഴും എനിക്ക് കൂരയില്‍ കിടന്നു മരിക്കാനാണ് ഇഷ്ടമെന്ന് പറഞ്ഞ വ്യക്തികൂടിയാണ് സുരേഷ്. .!!
   

വെള്ളപ്പൊക്കം

വീടുന് തൊട്ട് പുറകിയാണ് അച്ചന്‍കോവിലാറ്, അതിങ്ങനെ നെടുനീളത്തില്‍ ഒഴുകുന്നത് കൊണ്ട് നമുക്ക് വെള്ളപ്പൊക്കം എന്നും ഒരു ഹരമാണ്. . വെള്ള പൊക്കം എന്ന് എഴുതി കാണിച്ചാല്‍ നേരേ ആറ് ലക്ഷ്യമാക്കി ഓടുമാരുന്നു  മഴതുടങ്ങി കഴിഞ്ഞാല്‍ ദിവസവും കരയില്‍ ചെന്ന് എന്തെങ്കിലും അടയാളം വെക്കും വെള്ളത്തിന്‍റെ വരവ് അറിയാന്‍.. കരകവിഞ്ഞു വെള്ളമെത്തിയാല്‍ പിന്നെ ചൂണ്ട ഇടലും, വല വെച്ചു മീന്‍ പിടിക്കലും, തടിപിടിത്തവുമായി പോകും പിന്നീടുള്ള സമയം.. നാട്ടിലെ മുതിര്‍ന്നവരു വെള്ളം കണ്ടിട്ട് വരവ് നിലച്ചു എന്ന് പറയുബോള്‍ തകരുന്നത് ഞങ്ങളുടെ കുഞ്ഞ് ഹ്യദയമായിരുന്നു.. പഠിക്കാന്‍ പോകുന്ന സമയത്ത് വീട്ടുകാര്‍ നിര്‍ബന്ധിച്ച് സ്ക്കൂളില്‍ വിടുമെങ്കിലും വെള്ളപ്പൊക്കത്തിന്‍റെ പേരു പറഞ്ഞ് ഉച്ചയ്ക്ക് അവിടുന്നു മുങ്ങും പിന്നെ കൂട്ടുകാര്‍ക്കൊപ്പം പുഴക്കരയില്‍ ചെലവൊഴിക്കലാണ് ബാക്കി സമയം.. ഇന്ന് ഫേസ്ബുക്കും, നിരാശാകാമുകനും, ജോലിയും എല്ലാമായപ്പോള്‍ ഒരുപാട് മിസ് ചെയ്യുന്നു ആ കാലത്തെ.. ഞാന്‍ മാത്രമല്ല എന്‍റെ കൂട്ടുകാരില്‍ പലരും 

2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

അച്ഛന്‍

കഴിഞ്ഞ ദിവസം ഒരു അത്യാവശ്യത്തിന് വീട്ടില്‍ നിന്ന് ഒരു 500 രൂപ കടം വാങ്ങണ്ടി വന്നു. . ഗ്യാസിന് കൊടുക്കാന്‍ വെച്ചേക്കുന്നതാണെന്ന് അമ്മ പറഞ്ഞെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ തിരിച്ചു മറിച്ച് തരാം എന്ന് പറഞ്ഞ് പൈസാ മേടിച്ചു. . ഇന്ന് ആ പൈസ എങ്ങനെ കൊടുക്കുമെന്ന് ആലോജിച്ച് ഉറക്കം ഉണര്‍ന്നിട്ടും കട്ടിലില്‍ കിടന്നപ്പോള്‍ അപ്പുറത്ത് അച്ഛന്‍റെ സംസാരം കേട്ടു. . "ഡീ ഇന്നാ ഗ്യാസിനുള്ള പൈസ, അവന്‍ എവിടുന്നു തിരിച്ചു മറിക്കാനാ? അതിനി ചോദിക്കണ്ടാ" എന്ന്. . ചങ്ക് തകര്‍ന്ന് പോയി, പലകാരണങ്ങളാല്‍ ഞങ്ങള്‍ തമ്മില്‍ പരസ്പരം മിണ്ടാറു പോലുമില്ല എന്നിട്ടും അച്ഛന്‍റെ ആ സ്നേഹം..
നമ്മുടെയെക്കെ വീട്ടില്‍ എത്ര പ്രശ്നമുണ്ടെങ്കിലും എല്ലാവരും തമ്മില്‍ പരസ്പര സ്നേഹമുണ്ട് പക്ഷെ എല്ലാം ഉണ്ടായിട്ടും സ്നേഹം ലഭിക്കാത്ത ഒരു തലമുറയെ കാണുബോള്‍ നമ്മളൊക്കെ പുണ്യം ചെയ്തവരാണെന്ന് തോന്നുന്നു. .  
 


സദാചാരക്കാരോട് പുച്ഛം. .

സദാചാരം എന്‍റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. . പ്രണയിക്കുന്നവരെയും, കള്ള് കുടിക്കുന്നവരെയും കാണുബോള്‍ എനിക്ക് സദാചരം ഉണരും, എന്‍റെ ചോരതിളയ്ക്കും.. പക്ഷെ ഇരുട്ടിന്‍റെ മറ തേടി ഞാന്‍ വിവറേജില്‍ ക്യൂ നില്‍ക്കും ആരും കാണാതെ കാമുകിയുടെ ഒപ്പം കറങ്ങും അപ്പോള്‍ എന്‍റെ സദാചര ബോധം നിഷ്ക്രിയത്തം പാലിക്കും.. ഇരുളില്‍ ഒരു വെളിച്ചം എത്തിയാല്‍ എന്‍റെ മുഖംമൂടി അവിടെ അഴിഞ്ഞു വീഴും എങ്കിലും ഞാന്‍ ഉറക്കെ വിളിച്ചു പറയും
"ഞാന്‍ മാന്യനാണ് "
 

ആമേന്

എന്തോ കാരണത്താല് കാണില്ല എന്ന് പറഞ്ഞ്
ഒഴിവാക്കിയ ഒരു സിനിമയാണ് ആമേന്
പക്ഷെ കഴിഞ്ഞ ദിവസം ഈ സിനിമ കാണാന്
ഇടയായി.. ഇനി ഒരു നിരുപണത്തിന്
പ്രസക്തിയില്ലെന്നറിയാം പക്ഷെ പറയാതിരിക്കാന്
കഴിയുന്നില്ല.. സിനിമയുടെ സംവിധായക
മികവാണ് എടുത്ത് പറയണ്ടത് ഒരു
കാര്യം അതില് ഉപരി എന്നെ സാധീനിച്ചത്
ക്യാമറമികവാണ്.. ഒരോ സീനിലും എല്ല
സിനിമകളിലും നിന്നു വത്യസ്തമായാണ്
അമേനില് ക്യാമറ ഉപയോഗിച്ചിരിക്കുന്നത്,
നമ്മള് നേരിട്ട് കാണുന്ന ഒരു പ്രതീതിയാണ്
ഇതില് ഉണ്ടാക്കുന്നത്.. ഇതിന്റെ കഥയാണ്
അടുത്ത്..
നമ്മുടെ നാട്ടിലും വീട്ടിലും പ്രണയത്തിലും നടക്കുന്ന
നിസാരമായ കാര്യങ്ങള് പോലും വളരെ വലിയ
പ്രാധാന്യം നല്കി കാണിച്ചിരിക്കുന്നു
എന്നതാണ് ഈ സിനിമയുടെ വിജയം..
അതിനെ നമ്മുടെ മനസില് തട്ടിച്ചാണ്
ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും. .
ഒരു നാട്ടിന് പുറത്ത് നടക്കുന്ന സ്വഭാവിക
സംഭവങ്ങള് മാത്രം ഉള്ക്കൊള്ളിച്ചിരിക്­
കുന്നു, നമ്മള് ജീവിതത്തില് അനുഭവിച്ചതും,
ആസ്വദിച്ചതുമായി പല കാര്യങ്ങളും ഈ
കഥയില് വിശദികരിച്ചു കാണിക്കുന്നു,
പ്രണയത്തിന്റെ പരിശുദ്ദിയും തീവ്രതയും ആത്മാര്തഥയും നന്നായി അവതരിപ്പിച്ചിരിക്കുന­
്നു
എന്നത് എടുത്ത് പറയണ്ട കാര്യമാണ്
ഞാനോ നിങ്ങളോ പ്രണയത്തില് അനുഭവിച്ച
എന്തെങ്കിലും ഒന്ന് ഇതില്
കാണാതിരിക്കില്ല.. പ്രതീക്ഷിക്കാത്ത ഒരു
ക്ലൈമാക്സാണ് ഈ ചിത്രത്തിന്റെത്
എന്നതും ഒരു പ്രത്യകഥയാണ് 


2014, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

ഡീ നി എന്നെ മറക്കണം. .
എനിക്ക് നല്ല ഒരു
ജോലി ഇല്ല, വീട്
ഇല്ല.
ഒത്തിരി ബാധ്യതകള്
ഉണ്ട്
എല്ലാം അവസാനപ്പിക്കുന്
നു. ഇനി നമ്മള്
തമ്മില് കാണില്ല
ബൈ. . മുഖത്ത്
വിഷമവും നിരാശയു
പ്രതിധ്വനിപ്പിച
്ച് കലങ്ങിയ
കണ്ണുമായി അവള്
തിരിച്ചു നടന്നു
മനസില് ചിരിച്ചു
കൊണ്ട്
"ഭാഗ്യം തലയില്
നിന്ന്
ഒഴിഞ്ഞല്ലോ" 
 


നിറങ്ങളാല്‍ ചാലിച്ചുകൂട്ടിയ വര്‍ണങ്ങളാണ് നമ്മുടെ പ്രണയം  

2014, ഓഗസ്റ്റ് 13, ബുധനാഴ്‌ച

ആത്മാര്ഥപ്രണയം

ആത്മാര്ഥപ്രണയം ജീവനില്ലത്ത
വസ്തുക്കളോടെ തോന്നാവു.
പെണ്ണിനോടല്ല...!!!


ഉദാ:Bike ,Beer ,Biriyani..!!!!

ഇനി കാമുകിമാരെ ഒന്ന് ഉപദേശിച്ചു കളയാം ..

ഫേസ്ബുക്കിലുടെയും,നേരിട്ടും പരിചയമുള്ള കൂട്ടുകാരികളോടും സംസാരിക്കുബോള്‍ അവരുടെ കാമുകനെ പറ്റി ചോദിക്കാറുണ്ട്.. പലരുടെയും മറുപടി ഇങ്ങനെയായിരിക്കും "എടാ അവനു എന്നെ വേണ്ടാ, എന്നെ അവനു ഇഷ്ടമൊന്നുമല്ല, അവനു വേറെ ലൈന്‍ ഉണ്ട്, കല്ല്യാണം നടക്കില്ലെടാ അതുകൊണ്ട് ഞങ്ങള്‍ എല്ലാം നീര്‍ത്തി" ഒരു ആറ് വര്‍ഷം മുന്‍പ് വരെ പെണ്ണ് ആണിനോട് പറയുന്ന ഡയലോഗുകള്‍ ഇന്ന് തിരിച്ചു അവരു കേള്‍ക്കണ്ടി വരുന്നു അത് എന്തുമായിക്കോട്ടേ, പറഞ്ഞു വന്നത് അതല്ല.. ആണുങ്ങള്‍ക്കെപ്പൊഴും ആവശ്യം അവരെ സ്നേഹിക്കുന്ന ഒരാളിനെയാണ്.. പക്ഷെ എത്ര ഇഷ്ടമുണ്ടെങ്കിലും പെണ്‍കുട്ടികള്‍ അത് തുറന്ന് പറയാറില്ല/കാണിക്കാറില്ല അതൊഴിവാക്കണം പരസ്പരം അറിയാനും മനസിലാക്കാനും സമയം കണ്ടെത്തണം..
നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആളിന് വേറെ ലൈന്‍ ഉണ്ടെങ്കില്‍ അത് നിങ്ങളുടെ മാത്രം കഴിവു കേടാണ് എന്ന് പറയില്ല എങ്കിലും ഒരു 50% നിങ്ങളുടെയും കൂടിയാണ്.. പിന്നീടുള്ളത് കല്ല്യാണത്തിന്‍റെ കാര്യമാണ് അതിന് പിന്നെയും കാണുമല്ലോ വര്‍ഷങ്ങള്‍ അത് അപ്പോള്‍ ആലോജിക്കാം.. അപ്പോള്‍ അടുത്ത ചോദ്യം വരും എല്ലാത്തിനും ഒടുവില്‍ കല്ല്യാണം നടക്കില്ലെങ്കിലോ? അത് നിങ്ങളുടെ സ്നേഹം പോലെയിരിക്കും, ഒരുമിച്ച് ജീവിക്കണമെങ്കില്‍ ജീവിക്കാം അതിന് എന്തെല്ലാം വഴിയുണ്ട്.. പിന്നെയുള്ളത് നിങ്ങളുടെ ഇഷ്ടം, നഷ്ടപ്പെടുത്തിയിട്ട് അതോര്‍ത്ത് ദുഖിക്കാനും കണ്ണീര്‍ പൊഴിക്കാനും പോകരുത് അത്രയ്ക്ക് ഫീലിങ്ങ്സ് ഉള്ളവര്‍ അത് കാണിക്കാനെങ്കിലും ശ്രമിക്കണം. .!! 


2014, ഓഗസ്റ്റ് 12, ചൊവ്വാഴ്ച

നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

കാമുകന്മാർ കാമുകിമാരോട് ചില കാര്യങ്ങൾ പറയാൻ മടിക്കും.  എന്തെങ്കിലും ഒരു കാര്യം  പറഞ്ഞാൽ കാമുകി തന്നെ പറ്റി എന്തു കരുതും എന്ന് വിചാരിച്ചാണ് ഇവർ ചില കാര്യങ്ങൾ കാമുകിമാരോട് പറയാൻ മടിക്കുന്നത്.  
മറ്റൊരു പെണ്‍കുട്ടിയെ  കണ്ടാൽ അവൾ സുന്ദരിയാണെന്ന് കാമുകിയോട്  കാമുകൻ  ഒരിക്കലും പറയില്ല. ആ പെണ്‍കുട്ടി  കാമുകിയേക്കാൾ സുന്ദരിയാണെങ്കിൽ പോലും കാമുകൻ അത് പറയില്ല.
ആണ്‍സുഹൃത്തുക്കൾ  മാത്രമുള്ള പാർട്ടികൾക്ക് കാമുകിയെ കൊണ്ടു പോകാനോ,  അതിനെ കുറിച്ച് വിവരിക്കാനോ അവർ താത്പര്യപ്പെടുകയില്ല.
കാമുകിയോടൊപ്പം ചെലവഴിക്കുന്നതിനേക്കാൾ തൻറെ  ആണ്‍സുഹൃത്തുക്കൾക്കൊപ്പം ചെലവഴിക്കാനാണ്  കാമുകൻ  ഇഷ്ടപ്പെടുക.
കാമുകന് കാമുകിയോടുള്ള  അടുപ്പം ഒരുപക്ഷെ  കാമുകിയുടെ മാതാപിതാക്കളോട് ഉണ്ടാകണമെന്നില്ല. പക്ഷെ അത് തുറന്നു പറയാൻ അവൻ ധൈര്യപ്പെടുകയുമില്ല.
പല കാര്യങ്ങളിലും കാമുകിമാർ മുൻകൈ എടുക്കുന്നത്  കാമുകന്മാർ  എതിർക്കാറില്ല.  എന്നാൽ അവനത് ഇഷ്ടപ്പെടുന്നുണ്ടോയെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

മരണം


മരിക്കാന്‍ എനിക്ക്  ഇപ്പോള്‍ ഭയമില്ല.....
.

ഞാന്‍ പ്രണയത്തിന്‍റെ നൊമ്പരങ്ങളെ കുറിച്ച് പറയുമ്പോള്‍ ആര്‍ക്കും അത് മനസ്സിലാക്കുവാന്‍ കഴിയുമായിരുന്നില്ല .....
മനസ്സില്‍ മരിക്കാന്‍ മടിക്കുന്ന ആഗ്രഹങ്ങളുടെ പൊട്ടിക്കരച്ചില്‍ അങ്ങ് ദൂരെനിന്നും എനിക്ക് കേള്‍ക്കാമായിരുന്നു .....
ഏതോ നഷ്ട്ട സ്വപ്നത്തിന്‍ വേദന ഉള്ളില്‍ വിങ്ങുന്നപോല്‍ .....
ഒന്നും ആരോടും പറയാതെ .... അറിഞ്ഞവര്‍ സഹതാപത്തോടെ നോക്കുന്നത് കാണുമ്പോള്‍ മനസ്സ് വല്ലാതെ തേങ്ങുന്നു...

അറിയുന്നില്ല എന്‍ മനം ആരും ....
അടര്‍ന്ന് വീഴാന്‍ നില്‍ക്കുന്ന ഒരു ജലകണം ഈ മിഴികളില്‍ എന്നും.....
തൂലികത്തുമ്പില്‍ വിരിയുന്ന വാക്കുകള്‍ക്കാകുമോ ഈ മനസ്സിന്‍റെ ഭാരം അളക്കുവാന്‍....

എന്‍ സ്വപ്നങ്ങളും ആഗ്രഹങ്ങളും പൊരുതി ജയിക്കുവാന്‍ ആവില്ലന്നറിഞ്ഞിട്ടും  ജീവിതത്തോടുള്ള വെറും നിഴല്‍ യുദ്ധത്തിനു മൂക സാക്ഷി ആകുന്നു ഞാന്‍ .....
വാക്കിന്‍റെ ഇരുണ്ട ഭൂഖണ്ഡത്തിലെവിടെയോ പ്രണയം മൌനം പുതച്ചിരിക്കുന്നു......

എന്‍റെ ഏകാന്തതയില്‍ ഞാന്‍ ഇന്ന് കേള്‍ക്കാറുള്ളത് മാലാഖമാരുടെ താരട്ടുപാട്ടല്ല....
വിടര്‍ന്ന പൂക്കളെ ചുംബിക്കുന്ന മന്ദമാരുതന്റെ ഇതളില്‍ കുരുങ്ങിയ ഗീതികളല്ല.....
പുല്‍ക്കൊടികളില്‍ ചിതറിയ മഞ്ഞിന്‍ കണങ്ങളുടെ തെങ്ങലല്ല ....
ഭൂതകാലങ്ങളുടെ രണഭൂമിയില്‍ നിശ്ചലമായി കിടക്കുന്ന എന്‍റെ ആത്മാവിന്‍റെ ദയനീയ ഞരക്കങ്ങള്‍ മാത്രം.....

എന്‍ ആത്മാവ് എന്നുടെ ചിന്താശക്തിയെപോലും മരവിപ്പിചിരിക്കുന്നതുപോലെ !!!

മരണത്തിന്റെ തണുത്ത മരവിപ്പ് അറിയുന്നതിന് മുന്‍പേ , ആത്മാവ് ആതിന്‍റെ സ്വാതന്ത്ര്യം അറിഞ്ഞു...!!
ദ്രവിച്ച ഓര്‍മ്മകള്‍ കൂടുകൂട്ടും മുന്‍പേ ഹൃതയം അതിന്‍റെ താളവും നിര്‍ത്തി .....

അന്തമില്ലാത്ത കാത്തിരുപ്പുകളെ ബാക്കിയാക്കി ഞാന്‍ മണ്ണോട് ചേരുമ്പോഴും ,
കഴിയുന്നില്ല എനിക്ക് നിന്നെ മറക്കുവാന്‍.....

***************************
ഒരു ജീവന്‍റെ വില അത് ജീവനോടെ ഇരിക്കുന്നതിലും കൂടുതല്‍ നാം അറിയുന്നത് അവ മരിക്കുംബോഴാണ്.......
***************************


പ്രേമിച്ച പെണ്ണ് രാഖി കെട്ടാന്‍ വന്നാല്‍ രാഖി എല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു താലി കെട്ടണം  

ഇതിനെയാണോ പ്രണയമെന്ന് പറയുന്നത്?

എനിക്ക് നിന്നോട് വല്ലാതെ ഇഷ്ടം തോന്നുന്നു, ഇതുവരെ അറിയാത്ത എന്തോ ഒരിഷ്ടം ഇതിനെയാണോ പ്രണയമെന്ന് പറയുന്നത്? ആവാന്‍ വഴിയില്ല. .
കാരണം ആ ഇഷ്ടം എനിക്ക് മാത്രമേ ഉള്ളു നനക്കില്ലല്ലോ. .


എനിക്ക് പലപ്പോഴും നിന്നെ ഓര്‍മ്മ വരുന്നു അപ്പോഴൊക്കെ എനിക്ക് വേദന തോന്നുന്നു ഇതിനെയാണോ വിരഹമെന്ന് പറയുന്നത്? ആവന്‍ വഴിയില്ല. .
കാരണം ആ വേദന എനിക്കു മാത്രമല്ലേ ഉള്ളു നിനക്കില്ലല്ലോ. 


കല്ലിനെ പ്രണയിച്ചു..

ഞാന്‍ ഒരു കല്ലിനെ പ്രണയിച്ചു  അവളെ മാത്രം പൂജിച്ചു. . പ്രണയ സാക്ഷാല്‍കാരത്തിനായി 
വര്‍ഷങ്ങളോളം ആ കല്ലിന് മുന്‍പില്‍ തപസ് ചെയ്തു  , അങ്ങനെ രാവും പകലും തിരിച്ചറിയാതെയായി തുടങ്ങിപ്പോള്‍ 
എന്‍റെ പ്രണയത്തിന്‍റെ തീക്ഷണതകൊണ്ടോ, തീവ്രതകൊണ്ടോ, ആ കല്ലില്‍ പ്രണയത്തിന്‍റെ ചൈതന്യങ്ങള്‍ ഞാന്‍ കണ്ട് തുടങ്ങി. . അതിന്‍റെ തെളിച്ചത്തില്‍ ആകാശം കീഴടക്കിയ സന്തോഷത്തില്‍ ഞാന്‍ ജീവിക്കാന്‍ ശ്രമിച്ചു അപ്പോഴാണ് ആ സത്യം മനസിലാക്കിയത് ചൈതന്യമുണ്ടെങ്കിലും അത് വികരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വെറും കല്ലാണെന്ന്. .!!

എന്‍റെ വാക്കുകള്‍

അടിച്ചമര്‍ത്തപ്പെട്ടു പോയ ഒരു പ്രണയത്തിത്തിന്‍റെ അവശേഷിപ്പ്കളല്ല എന്‍റെ വാക്കുകള്‍ മറിച്ച് വീട്ട് കൊടുക്കലും പ്രണയമാണെന്നറിഞ്ഞ് ഭ്രൂണഹത്യ ചെയ്ത എന്‍റെ പ്രണയത്തിന്‍റെ വേദനയാണ് 

കള്ള്

കുടിക്കും തോറും ആഴമേറിയിരുന്ന ലഹരി.. പ്രണയത്തോളാം വരില്ലെങ്കിലും മറ്റൊരു വിസ്മയം തീര്‍ത്ത അനുഭൂതി.. പലപേരിലും നിറത്തിലും കാണപ്പെടുന്ന സ്വര്‍ഗം അറിഞ്ഞിട്ടുണ്ട് പല തവണ ആ ലഹരിയുടെ സുഖം പക്ഷെ ഒരിക്കല്‍ പോലും ആസ്വദിച്ചിട്ടില്ല.. ഒരു വേദന സംഹാരിമാത്രമായിരുന്നു മദ്ദ്യം എന്തിനെയൊക്കെയോ മറയ്ക്കാന്‍ വേണ്ടിയുള്ള ഒരു മറ..!! ലഹരിയുടെ വഴി തേടിയലുന്ന ഒരു യുവത്വമല്ല നമുക്ക് വേണ്ടതെന്ന് മനസിലായപ്പോള്‍ ഉപേക്ഷിച്ചു ആ വിപത്തിനെ, ഇന്ന് ഞാനറിയുന്നു നല്ലൊരു ജീവിതം, സ്വപ്നം കാണുന്നു നല്ലൊരു നാളെയേ. .  

2014, ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

ഹോസ്പ്പിറ്റല്‍

പല മുഖങ്ങള്‍ കണ്ട് മറയുന്നു, ചിരിയും കരച്ചിലും മാറി മാറി കേള്‍ക്കുന്നു.. മാലാഘമാര്‍ ഇവിടെ ഓരോ ജീവിന്‍റെ തുടിപ്പിനായും അഘോരാത്രം പ്രയത്നീക്കുകയാണ്. . ഇവിടെ വരുന്ന ഓരോ മനുഷ്യരെയും നയിക്കുന്നത് പ്രതീക്ഷയും, പ്രത്യാശയും മാത്രമാണ്. .
ഇവിടെ കിടക്കുന്നവരുടെ മതം ആരും ചോദിക്കാറില്ല.ജാതി പേ

രു പറഞ്ഞ് വേര്‍തിരിക്കുന്നുമില്ല, മനുഷ്യത്വമാണ് ഇവിടെ ആളുകളെ ചേര്‍ത്തു നിര്‍ത്തുന്നത്. . മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ഏതാനും ചിലര്‍ ഇവിടെ ജിവന്‍ പോലും നല്‍കാനായി തയറായി നില്‍ക്കുന്ന കാണുബോള്‍ നാളെയും ജനിക്കണെ ഇതു പോലെ ആയിരങ്ങള്‍ എന്ന് പ്രാര്‍ഥിക്കുകയാണ്. .!!
എത്രയൊക്കെ നീരിക്ഷിച്ചിട്ടും തീരാന്ന ഒരു നിര്‍വചനമാണ് ഹോസ്പ്പിറ്റല്‍. .!! ജീവന്‍റെ തുടിപ്പ് മറ്റൊരാള്‍ക്ക് പകര്‍ന്നതോടെ
എന്‍റെ ദൌത്യം കഴിഞ്ഞു. . ഞാന്‍ മടങ്ങുകയാണ് 
 

2014, ഓഗസ്റ്റ് 6, ബുധനാഴ്‌ച

മൌനം

നീ എന്നോട് മൌനം പലിച്ചപ്പോഴാ ഞാനറിഞ്ഞത്
മൌനം മരണത്തിന് തുല്ല്യമെന്നാണെന്ന്. .!! 
 

പ്രണയിക്കുന്നവര്‍ക്ക് കുറച്ച് ഉപദേശങ്ങള്‍. .!!


  • പ്രണയത്തെ പറ്റിയുള്ള തെറ്റിധാരണകള്‍ ആദ്യം ഒഴിവാക്കുക, കറങ്ങി നടക്കലും, ഫോണ്‍ വിളിയും, മെസേജയക്കലുമല്ല പ്രണയം. .!!
  • ബാഹ്യമായ ഘടകങ്ങളെ അപേക്ഷിച്ച് രണ്ട് വ്യക്തികളുടെ മനസിന്‍റെ അടുപ്പമാണ് പ്രധാനം
  • (ജാതി,മതം,നിറം ഇതില്‍ ഉള്‍പ്പെടും)
  • പരസ്പര വിശ്വസമാണ് എല്ലാ ബന്ധത്തിന്‍റെയും അടിസ്ഥാനം, അത് നിലനിര്‍ത്തുക. . സംശയങ്ങള്‍ സാവകാശം മനസിലാക്കി തീരുമാനങ്ങളെടുക്കുക..
  • എപ്പോഴും സമീപനം പാലിക്കുക. എടുത്ത് ചാട്ടം ഒഴിവാക്കുക.
  • പ്രണയത്തില്‍ എപ്പോഴും സത്യസന്ധത പുലര്‍ത്തണം
  • പരമാവധി കള്ളം പറയാതിരിക്കാന്‍ ശ്രമിക്കുക അല്ലെങ്കില്‍ അത് പിന്നീട് ദോഷം ചെയ്യും. .!!
  • നമ്മുടെ അവസ്ഥയും, ചുറ്റുപാടും,സാഹചര്യങ്ങളും നേരത്തെ പറഞ്ഞിരിക്കണം ഇല്ലെങ്കില്‍ അത് പിന്നെ അവര്‍ മനസിലാക്കുബോള്‍ ചിലപ്പോള്‍ Accept ചെയ്യാന്‍ പറ്റില്ല. . ഇത് നിങ്ങളുടെ ബന്ധം തകരാന്‍ ഇടയാക്കും..
  •  സിനിമകളെ അനുകരിക്കാതിരിക്കുക അതല്ല ജീവിതം എന്നു മനസിലാണം. .
  • പ്രശ്നങ്ങളും വഴക്കുകളും പെട്ടന്ന് തന്നെ പറഞ്ഞ് പരിഹരിക്കാന്‍ പ്രത്യകം ശ്രദ്ധിക്കണം അല്ലെങ്കില്‍ അകലത്തിന്‍റെ ആഴം വര്‍ധിക്കും..
  • പ്രണയിക്കുബോള്‍ ആരറിഞ്ഞാലും ഒന്നുമില്ല എന്ന് കമിതാക്കള്‍ പറയുമെങ്കിലും അത് പിന്നീട് നാണക്കേടുണ്ടാക്കും
  • കാമുകനോടോ/കാമുകിയോടോ പരമാവധി സംസാരിക്കുക. . എവിടെ സംസാരം നിലയ്ക്കുന്നോ അവിടെ അകലം ഉണ്ടാകാന്‍ ഇടയുണ്ട്
  • സാഹജര്യങ്ങള്‍ മനസിലാക്കുക. . (Eg: കാണാന്‍ പറ്റിയില്ലെങ്കില്‍ നിര്‍ബന്ധം പിടിക്കാതിരിക്കുക)
  • ഇഷ്ടങ്ങളും,അനിഷ്ടങ്ങളും മനസിലാക്കി അതിനനുസരിച്ച് സംസാരിക്കുക,പ്രവര്‍ത്തികുക. .

  • NB:ഇത് എന്‍റെ കാഴ്ച്ചപാടാണ് എങ്കിലും എല്ലാവര്‍ക്കും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നവയാണ് 

പഠനം

സഖാവേ നമുക്കീ ആര്
എസ് എസ്
നെ ക്കുറിച്ച്
പഠിക്കാന്
ഒരാളിനെ രഹസ്യമായി അയച്ചാലോ . ?
അത് വേണ്ടാ .
അതെന്താ ?
അവരുടെ ഇപ്പോഴത്തെ ജില്ലാ പ്രചാരകനെ അറിയാമോ ?
ആ അറിയാം . ആ
കറുത്ത കക്ഷി ,
നരച്ച താടി ?
അത് തന്നെ ,
പന്ത്രണ്ട്
വര്ഷം മുന്പ് നമ്മള്
പഠിക്കാന്
വിട്ടയാളാ .


2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

പിറക്കാതെപോയ മരുമകന്‍

From: നിരാശാകാമുകന്‍
To: കാമുകിയുടെ അച്ഛന്‍
എത്രയു പ്രിയപ്പെട്ട, 
കാമുകിയുടെ അച്ഛന്‍
അറിയുന്നതിന് അവളുടെ കല്ല്യണം ഉറപ്പിച്ചു എന്ന കാര്യം വളരെയധികം സന്തോഷത്തോടെ അവള്‍ എന്നെ വിളിച്ച് പറഞ്ഞു. . സന്തോഷം കൊണ്ട് കണ്ണു നിറയുന്നുണ്ട്.. എങ്കിലും കത്തെഴുതിയതിന്‍റെ പ്രധന കാര്യം കത്തിന്‍റെ കൂടെ ചെറിയൊരു ലിസറ്റ് വെച്ചിട്ടുണ്ട് അത് അവള്‍ എനിക്കുണ്ടാക്കിയ ചിലവുകളാണ് കല്ല്യാണം ആഘേഷിക്കുന്ന കൂട്ടത്തില്‍ 27000രുപയുടെ ആ ചെറിയ ബില്‍ ഒന്ന് സെറ്റില്‍ ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു
എന്ന്
സ്വന്തം
പിറക്കാതെപോയ മരുമകന്‍