2014, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

എന്നിലും ഒരു കാമുകനെ ശ്രിഷ്ടിച്ചത്. .!!

അടൂരില്‍ ജോലി ചെയ്യുന്ന സമയത്താണ് അയളെ ഞാന്‍ ആദ്ദ്യമായി കാണുന്നത്.. ഏകദേശം 25-26 വയസ് തോന്നിക്കുന്ന ചെറുപ്പക്കാരന്‍, അയള്‍ ഞങ്ങളുടെ ഷോപ്പിന്‍റെ മുന്നില്‍ കുറച്ച് നേരമായി ചുറ്റി പറ്റി നില്‍ക്കുന്ന കണ്ടപ്പോള്‍ സ്വഭാവികമായി എനിക്ക് അയാള് ആരാണെന്ന് അറിയണമെന്ന് തോന്നി.. അതിനായി പുറത്തേക്ക് ഇറങ്ങി ഇത്തിരി ഗൌരവത്തോടെ അയാളോട് കാര്യം തിരിക്കി.. ഡോ എന്താ ഇവിടെ കിടന്നു കറങ്ങുന്നത്? പുള്ളി പതുങ്ങി സ്വരത്തില്‍ അയള് എന്നോട് പറഞ്ഞു.. "ഞാന്‍ സ്നേഹിച്ച കുട്ടി ഇന്ന് ഇവിടെ വരാന്‍ ഇടയുണ്ട്,അവളുടെ കല്ല്യാണമാണ് അവസാനമായിട്ട് ഒന്ന് കാണാന്‍ നില്‍ക്കുവാ  " (പണ്ടേ പ്രണയിക്കുന്നവരെന്ന് കേള്‍ക്കുബോള്‍ നമുക്ക് ഒരു പ്രത്യക അടുപ്പമാണ്) അപ്പോഴെക്കും ഗൌരവമെല്ലാം കെട്ടടങ്ങി എന്നിട്ട് അയാളോട് ചോദിച്ചു ആഹ് അതിന് നിങ്ങളെ ഇഷ്ടമല്ലയിരുന്നോ? പിന്നീട് പുള്ളി അയാളുടെ കഥപറഞ്ഞു.. ഞങ്ങള്‍ പ്ലസ് ടൂ കാലം മുതല്‍ക്കെ ഇഷ്ടത്തിലായിരുന്നു ഇപ്പോള്‍ 8 വര്‍ഷമായി കഴിഞ്ഞ ദിവസമാണ് അവള്‍ എന്നെ വിളിച്ച് പറഞ്ഞത് എനിക്ക് വേറൊരു കല്ല്യാണമായെന്ന്, അതൊടെ തകര്‍ന്നു പോയി ഞാന്‍. പണ്ട് അവള്‍ പറഞ്ഞെതെല്ലാം അറിയാതെ ഓര്‍ത്ത് പോയി "നിന്നെ മാത്രമേ ഞാന്‍ കെട്ടു, ഒരു ജീവിതം ഉണ്ടെങ്കില്‍ അത് നിനക്കൊപ്പമാണെന്നും,ആര് എതിര്‍ത്താലും ഞാന്‍ നിന്‍റെ സ്വന്തമാണെന്നും" എല്ലാം മോഹന വാഗ്ദാനങ്ങള്‍ മാത്രം. . മറന്ന് പോയി കാണും എല്ലാം എങ്കിലും മറക്കാനാകത്ത ചിലതുണ്ടല്ലോ. . എന്നിട്ടും അവള്‍  പുള്ളിയുടെ കണ്ണ് നിറയുന്നത് കണ്ടപ്പോള്‍ അയാളെ ആശ്വസിപ്പിച്ചു ആ സംസാരം ഒന്നര മണിക്കുറോളം നീണ്ടും ഞാന്‍ ഒരു കേള്‍വിക്കാരന്‍ മാത്രമായി മാറി.. എല്ലാം കഴിഞ്ഞ് പോകാന്‍ തുടങ്ങിയപ്പോള്‍ എന്‍റെ നംബര്‍ വാങ്ങി ഒരു മിസ് അടിച്ചിട്ട് പറഞ്ഞു അവര്‍ ഇവിടുന്നാ വെഡിങ്ങ് കാര്‍ഡ് എടുക്കുന്നത് എങ്കില്‍ എനിക്ക് ആ പയ്യന്‍റെ ഡീറ്റെയില്‍ ഒന്ന് തരണെ എന്ന്. .
ചിരിച്ച മുഖത്തോടെ ഞാന്‍ ചോദിച്ചു എന്തേയ് കല്ല്യാണം മുടക്കാന്‍ ആണോ എന്ന്?
അല്ല. . അവനെ പറ്റി തിരക്കണം നല്ല ചെറുക്കനാണോ എന്ന് അറിയണം എന്ന് അവള്‍ക്ക് പിന്നീടൊരു വിഷമവും ഉണ്ടാകരുതെന്ന്. . (പിരിയുന്ന വിഷമം മറയ്ക്കാനാണിതെന്ന് അറിയാം ഞാന്‍ എത്ര അനുഭവിച്ചതാ  ) അന്ന് ഞങ്ങള്‍ രണ്ട് വഴിയ്ക്ക് പോയി എങ്കിലും ഓരോ അര മണിക്കൂറിലും എന്നെ വിളിച്ച് ചോദിക്കും അവരെങ്ങനും വന്നോ എന്ന്. . പക്ഷെ ആരും വന്നില്ല. അവസാനത്തെ കോളില്‍ എന്നോട് പറഞ്ഞു ഇനി വരില്ലായിരിക്കും ഞാന്‍ തിരിച്ചു പോകുവാണെന്ന്.. എനിക്ക് ചോദിക്കാനും അറിയാനും ഒത്തിരി ഉണ്ടായിരുന്നു എങ്കിലും അപ്പോള്‍ ഞാന്‍ മൌനം പാലിച്ചതെയൊള്ളു. . പിന്നീട് ആ നംബരില്‍ വിളിച്ചപ്പോഴെല്ലാം സ്വിച്ച് ഓഫ് ആയിരുന്നു.. എനിക്ക് അയാളോട് വീണ്ടും സംസാരിക്കണമെന്ന് തൊന്നാറുണ്ട് പക്ഷെ എങ്ങനെ. . . അറിയില്ല  ഇതു പോലെ മറക്കാനകത്ത ചില ഓര്‍മ്മകള്‍ സമ്മനിച്ചു പോയ ചില സുഹ്യത്ത്ക്കളായിരിക്കും ഒരുപക്ഷെ എന്നിലും ഒരു കാമുകനെ ശ്രിഷ്ടിച്ചത്. .!!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ