2014, ഓഗസ്റ്റ് 23, ശനിയാഴ്‌ച

വാവാ സുരേഷ്

ഒരു പരിസ്ഥിതി സംരക്ഷകനും അതിലുപരി ഒരു പാബ് പിടിത്തതില്‍ നൈപുണ്യം നേടിയ ഉരഗസ്നേഹി.. ചെറുപ്പം മുതല്‍ക്കെ പാബുകളോട് സ്നേഹം കാണിച്ചിരുന്ന ഈ വ്യക്തിയ്ക്ക് പാബ് പിടിത്തത്തില്‍ പ്രത്യകം പരിശീലനം ഒന്നും തന്നെ ലഭിച്ചിട്ടില്ല. . നിരിക്ഷണങ്ങളാണ് അയളെ പാബുകളുമായി കൂടുതലായി അടുപ്പിച്ചത്. വാവ സുരേഷ് ഇതിനോടകം 30000ല്‍ പരം പാബുകളെയാണ് അദ്ദേഹം പിടിച്ചിരിക്കുന്നത്.. ഇതില്‍ 50തില്‍ അധികം രാജവെബാല എന്നറിയപ്പെടുന്ന king cobra ആണ്, നിരവധി തവണ പാബിന്‍റെ ദംശനമേറ്റ് സുരേഷിനെ ഹേസ്പ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട് ഇതില്‍ 4 തവണ തീവ്രപരിചരണ വിഭാഗത്തിലും കിടന്നിട്ടുണ്ട്.. ഒരിക്കല്‍ മൂര്‍ഖന്‍റെ കടിയേറ്റ് അദേഹത്തിന്‍റെ ഒരു വിരല്‍ നീക്കം ചെയ്യേണ്ടി വന്നിട്ടും അദ്ദേഹത്തിന് പാബുകളോട് ദേഷ്യം ഒന്നും ഉണ്ടായിട്ടില്ല എന്നതും ആ മനുഷ്യന്‍റെ ഒരു സവിശേഷത തന്നെയാണ് "പാബിനെ ഞാന്‍ ഉപദ്രവിച്ചപ്പോഴാണ് അത് എന്നെ കടിച്ചിരിക്കുന്നത് അല്ലാതെ ചുമ്മതിരുന്ന എന്നെ പാബ് കടിച്ചിട്ടില്ല" എന്നാണ് അദ്ദേഹം ഒരു ഇന്‍റെര്‍വ്യൂല്‍ പറഞ്ഞിരുന്നത്.. ഇതുപൊലൊരു കഴിവിനെ ജീവിതമാര്‍ഗമായി തിരഞ്ഞെടുക്കാന്‍ കഴിയുമെങ്കിലും അതിന് കൂട്ടാക്കാതെ ഒരു രൂപ പോലും വാങ്ങാതെ സേവനമായി ആണ് ആദ്ദേഹം ചെയ്തു കൊടുക്കുന്നത് അതിന് കാരണം പൈസയോടുള്ള താല്‍പ്പര്യത്തില്‍ ഉപരി പാബ് എന്ന ഉരഗത്തോടുള്ള സ്നേഹമാണ് അദ്ദേഹത്തിന്.. പാബ് പിടിത്തം ഇഷ്ടമല്ലത്തത് കാരണം ഭാര്യ പിണങ്ങി പോയപ്പോഴും അദ്ദേഹത്തിന് മാറ്റി വെക്കാന്‍ കഴിഞ്ഞില്ല ആ പാബ് സ്നേഹം മാത്രമല്ല ഒരിക്കല്‍ പോലും ഭാര്യയെ കുറ്റപ്പെടുത്തിയിട്ടും ഇല്ല സുരേഷ്.. കഴിഞ്ഞ മാസം കൈരളിയില്‍ വന്ന സുരേഷിന്‍റെ അഭിമുഖത്തില്‍ അവതാരകനായ ജോണ്‍ ബ്രിട്ടാസ് അദ്ദേഹത്തോടേ ചോദിക്കുന്നുണ്ട് ഒരു രാത്രി പാബിന്‍റെ കൂടെ കിടക്കാന്‍ പറ്റിയാല്‍ തങ്കാള്‍ എന്ത് ചെയ്യുമെന്ന്. .
ഒരു ദീര്‍ഘ ചിന്തഗതിയില്ലാതെ സാധാരണകാരനായ ആ മനുഷ്യന്‍ പറയുന്നുണ്ട് "എനിക്ക് അവയോട് ആരാധനയാണ് ഉള്ളത് ഞാന്‍ ആരാധിക്കുന്ന ആ രൂപത്തെ എന്‍റെ കിടപ്പറിയില്‍ വേണ്ട എന്ന്" ഇതു അദ്ദേഹത്തിന്‍റെ വ്യക്തിത്തതിന്‍റെ മറ്റൊരു തെളിവാണ്.. മാത്രമല്ല ഒരുപാട് അവഹേളനം സഹിച്ചാണ് അദ്ദേഹം ജിവിക്കുന്നത് അദ്ദേഹത്തിനോട് പരസ്യമായി വെറുപ്പ് പ്രകടിപ്പിച്ച പലരുടെയും കഥകള്‍ പല അഭിമുഖങ്ങില്‍ അദ്ദേഹം തന്നെ വിവരിച്ചിട്ടുണ്ട്. . അതിലെല്ലാം ഉപരി അദ്ദേഹത്തിന് നല്ലൊരു വീട് പലരും വാഗ്ദാനം ചെയ്തപ്പോഴും എനിക്ക് കൂരയില്‍ കിടന്നു മരിക്കാനാണ് ഇഷ്ടമെന്ന് പറഞ്ഞ വ്യക്തികൂടിയാണ് സുരേഷ്. .!!
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ