2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

ലൌ ലെറ്റര്‍

പണ്ട് 9ല്‍ പഠിക്കുന്ന സമയത്ത്(സോറി ക്ലാസില്‍ പോയിരിക്കണ സമയം) ബാല്ല്യകാലാ കാമുകിയ്ക്ക് ഒരു ലൌ ലെറ്റര്‍ എഴുതണ്ട ആവശ്യകഥയുണ്ടായി എനിക്കാണങ്കില്‍ ലൌ ലെറ്ററു പോട്ടു ഒരു ലീവ് ലെറ്റര്‍ പോലു എഴുതാന്‍ അറിയില്ല. .!  പക്ഷെ അവള് ഇങ്ങട് തന്നതല്ലേ തിരിച്ചു കൊടുക്കാതിരിക്കാനും പറ്റില്ല. . അങ്ങനെ ആലോജിച്ചിരുന്നപ്പോഴാ ആ കര്‍ത്തവ്യം സുഹ്യത്തിനെ ഏല്‍പ്പിമെന്നു കരുതിയത്. .  അവനു ഒരു ചോക്ളെറ്റ് മെടുച്ചു കൊടുത്തപ്പോള്‍ അവന്‍ എഴുതാന്‍ തുടങ്ങി. .
നിനക്കായിയാണ് ഞാന്‍ ജീവിക്കുന്നത്. . നിനക്കായിയാണ് കാത്തിരിക്കുന്നത്. . . . . . . . . . . . .
. . . . . . . . . . . . . . . . . .
. . . . . . . . . . . . . . . . . .
. . . . . . . . . . . . . . . . . . . . എല്ലാത്തിനും ഒടുവില്‍ കത്തിന് ഒരു പഞ്ച് ആകട്ടെന്ന് കരുതി "എന്‍റെ പ്രണയത്തിന്‍റെ സുഗന്തം ഈ ലെറ്ററിലുണ്ടന്ന്" എഴുതി ചേര്‍ത്തു. .
ആ കത്ത് മറ്റൊരു സുഹ്യത്തിന്‍റെ കൈയില്‍ കൊടുത്ത് വിട്ടു അവള്‍ക്ക് കൊടുക്കാന്‍ അവന്‍ അത് വായിച്ചു നോക്കിട്ട് പേപ്പറില്‍ പ്രണയത്തിന്‍റെ സുഗന്തം വരാന്‍ വേണ്ടി പുള്ളി ഞാന്‍ അറിയാതെ അതില്‍ കുറച്ച് സ്പ്രേ അങ്ങ് അടിച്ചു അക്ഷരങ്ങള്‍ മൊത്തം പേപ്പറില്‍ പടര്‍ന്നു എന്നിട്ട് ആ കത്ത് കൊണ്ടു പോയി അവള്‍ക്ക് കൊടുത്തു  അവളും ഫ്രണ്ട്സും കൂടി അത് വായിച്ചു ഒടുക്കലത്തെ ചിരിയായിരുന്നെനു വൈകിട്ട് ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞു ഞാന്‍ ആണെങ്കില്‍ ആകപ്പാടെ ചമ്മിയ അവസ്ഥയിലാരുന്നു ഇന്നലെ ആ ഫ്രണ്ടിനെ കണ്ടപ്പോള്‍ ഞങ്ങളും അത് പറഞ്ഞ് ഒത്തിരി ചിരിച്ചു. .
എല്ലാം ഒരു ബാല്ല്യകാല ഓര്‍മ്മ കളായി ഇന്നും മനസില്‍ നിറഞ്ഞു നില്‍ക്കുന്നു
#വാല്‍: ലെറ്റര്‍ എഴുതുബോള്‍ സ്വന്തമായി എഴുതണം അല്ലെങ്കില്‍ ഇങ്ങനത്തെ പണി കിട്ടും


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ