2014, ഓഗസ്റ്റ് 12, ചൊവ്വാഴ്ച

മരണം


മരിക്കാന്‍ എനിക്ക്  ഇപ്പോള്‍ ഭയമില്ല.....
.

ഞാന്‍ പ്രണയത്തിന്‍റെ നൊമ്പരങ്ങളെ കുറിച്ച് പറയുമ്പോള്‍ ആര്‍ക്കും അത് മനസ്സിലാക്കുവാന്‍ കഴിയുമായിരുന്നില്ല .....
മനസ്സില്‍ മരിക്കാന്‍ മടിക്കുന്ന ആഗ്രഹങ്ങളുടെ പൊട്ടിക്കരച്ചില്‍ അങ്ങ് ദൂരെനിന്നും എനിക്ക് കേള്‍ക്കാമായിരുന്നു .....
ഏതോ നഷ്ട്ട സ്വപ്നത്തിന്‍ വേദന ഉള്ളില്‍ വിങ്ങുന്നപോല്‍ .....
ഒന്നും ആരോടും പറയാതെ .... അറിഞ്ഞവര്‍ സഹതാപത്തോടെ നോക്കുന്നത് കാണുമ്പോള്‍ മനസ്സ് വല്ലാതെ തേങ്ങുന്നു...

അറിയുന്നില്ല എന്‍ മനം ആരും ....
അടര്‍ന്ന് വീഴാന്‍ നില്‍ക്കുന്ന ഒരു ജലകണം ഈ മിഴികളില്‍ എന്നും.....
തൂലികത്തുമ്പില്‍ വിരിയുന്ന വാക്കുകള്‍ക്കാകുമോ ഈ മനസ്സിന്‍റെ ഭാരം അളക്കുവാന്‍....

എന്‍ സ്വപ്നങ്ങളും ആഗ്രഹങ്ങളും പൊരുതി ജയിക്കുവാന്‍ ആവില്ലന്നറിഞ്ഞിട്ടും  ജീവിതത്തോടുള്ള വെറും നിഴല്‍ യുദ്ധത്തിനു മൂക സാക്ഷി ആകുന്നു ഞാന്‍ .....
വാക്കിന്‍റെ ഇരുണ്ട ഭൂഖണ്ഡത്തിലെവിടെയോ പ്രണയം മൌനം പുതച്ചിരിക്കുന്നു......

എന്‍റെ ഏകാന്തതയില്‍ ഞാന്‍ ഇന്ന് കേള്‍ക്കാറുള്ളത് മാലാഖമാരുടെ താരട്ടുപാട്ടല്ല....
വിടര്‍ന്ന പൂക്കളെ ചുംബിക്കുന്ന മന്ദമാരുതന്റെ ഇതളില്‍ കുരുങ്ങിയ ഗീതികളല്ല.....
പുല്‍ക്കൊടികളില്‍ ചിതറിയ മഞ്ഞിന്‍ കണങ്ങളുടെ തെങ്ങലല്ല ....
ഭൂതകാലങ്ങളുടെ രണഭൂമിയില്‍ നിശ്ചലമായി കിടക്കുന്ന എന്‍റെ ആത്മാവിന്‍റെ ദയനീയ ഞരക്കങ്ങള്‍ മാത്രം.....

എന്‍ ആത്മാവ് എന്നുടെ ചിന്താശക്തിയെപോലും മരവിപ്പിചിരിക്കുന്നതുപോലെ !!!

മരണത്തിന്റെ തണുത്ത മരവിപ്പ് അറിയുന്നതിന് മുന്‍പേ , ആത്മാവ് ആതിന്‍റെ സ്വാതന്ത്ര്യം അറിഞ്ഞു...!!
ദ്രവിച്ച ഓര്‍മ്മകള്‍ കൂടുകൂട്ടും മുന്‍പേ ഹൃതയം അതിന്‍റെ താളവും നിര്‍ത്തി .....

അന്തമില്ലാത്ത കാത്തിരുപ്പുകളെ ബാക്കിയാക്കി ഞാന്‍ മണ്ണോട് ചേരുമ്പോഴും ,
കഴിയുന്നില്ല എനിക്ക് നിന്നെ മറക്കുവാന്‍.....

***************************
ഒരു ജീവന്‍റെ വില അത് ജീവനോടെ ഇരിക്കുന്നതിലും കൂടുതല്‍ നാം അറിയുന്നത് അവ മരിക്കുംബോഴാണ്.......
***************************


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ