2014, ജൂലൈ 31, വ്യാഴാഴ്‌ച

അവരെല്ലാം അവര്ക്ക്
വേണ്ടി നിന്നെ സ്നേഹിച്ചപ്പോള്
‍ ഞാന്
നിന്നെ സ്നേഹിച്ചതു
നിനക്ക്
വേണ്ടി മാത്രമായിരുന്നു.
പ്രണയത്തെ നിനക്ക്
പരിചയപ്പെടുത്തി
തരാന് മാത്രം .
എന്റെ ദൌത്യം കഴിഞ്ഞു
ഞാന്
മടങ്ങുകയാണ്
എന്ന
എന്നേക്കുമായി മറക്കാനുള്ള
വരം നിനക്കേകി കൊണ്ട് .
വസന്തത്തിന്
കുപ്പായം നീ അണിയുമ്പോള്
മാത്രം ഞാന്
മഴത്തുള്ളിയായി നിന്
ജാലകത്തെ ചുംബിക്കാം .
അപ്പോള്
മാത്രം നീയെന്നെ ഓര്മിക്കുക .
ആര്ക്കും കവരാനാവാത്തൊരു
ചുംബനം മാറ്റിവയ്ക്കുക. .!!

2014, ജൂലൈ 28, തിങ്കളാഴ്‌ച

ॐ ഓം ശാന്തി ഓശാനാ ॐ

2007ലെ ഒരു ഞയര്‍. . ക്ലാസില്ലത്തതു കൊണ്ട് രാവിലെ തന്നെ ക്ഷേത്രദര്‍ശനത്തിന് ഇറങ്ങിയതാണ്(ഉദ്ദിഷ്ട കാര്യത്തിന് വേണ്ടി എന്ന് പറയുന്നതാകും നല്ലത്) അബലത്തില്‍ പോയി തൊഴുതിറങ്ങിയപ്പോള്‍ തോന്നി. . " ഇന്ന് ഞയറല്ലേ ഓള് പള്ളിയില്‍ പോകണ ദിവസം പള്ളിയില്‍ പോയാലോ. . നല്ല ഒരു മറുപടി ഇന്ന് കിട്ടാതെ ഇരിക്കില്ല" കൈയില്‍ സിപ്പ് അപ്പ് മേടിക്കാന്‍ ഇട്ടിരുന്ന രണ്ട് രൂപാ കാണിയ്ക്ക വഞ്ചിയില്‍ ഇട്ടിട്ട് ക്യഷ്ണനു ഒരു Tnx ഉം പറഞ്ഞ് ഒറ്റ ഓട്ടം പള്ളിയിലേക്ക്. . പോയ ആവേശമൊക്കെ അവിടെ എത്തിയപ്പോഴെക്കും കെട്ടടങ്ങിയിരുന്നു. . കാരണം ആദ്ദ്യമായിട്ടാണല്ലോ പള്ളിയില്‍ ചുക്കേതാ ചുണാബ് ഏതാണെന്ന് അറിയില്ലലോ. . ആഹാ വരുന്നത് വരട്ടെന്ന ഭാവത്തില്‍ അവിടെ നിന്നു കുറച്ച് കഴിഞ്ഞപ്പോള്‍ ദേ വരണു അവള്‍. . അവള്‍ക്ക് എന്നെ കണ്ടപ്പോള്‍ സംശയം ഇത് പള്ളിയാണോ എന്ന്(പിന്നീട് ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞതാ) ഒരു ചിരിയോട് ഞാന്‍ അവളെ സ്വീകരിച്ചു. . കുറച്ച് കഴിഞ്ഞു വികാരി അച്ചന്‍ എത്തി. . ചന്ദനം തൊട്ട എന്നെ കണ്ട് അച്ചന് വികാരം തോന്നിയെങ്കിലും പുറത്ത് കാണിച്ചില്ല. . പിന്നെയാണറിയുന്നത് അന്ന് ഓശാന ദിവസമാണെന്ന്. .എന്താ ഈ ഓശാനാ. . ? ? ഹാ എന്തായാലും പരിപടി കൊള്ളാം, അച്ചന്‍ കുറച്ച് കുരുത്തോല എടുത്ത് എല്ലാവര്‍ക്കും കൊടുത്തു കൂട്ടത്തില്‍ എനിക്കും കിട്ടി. . പെട്ടന് ലോട്ടറി അടിച്ചപോലെ ഇത് എന്താ സംഭവം എന്ന് നോക്കി കൊണ്ടിരിക്കുബോള്‍ അച്ചന്‍ മൈക്കില്‍ കൂടി വിളിച്ച് പറഞ്ഞു എല്ലാവരും വരിയായി ന്ന് പള്ളിയ്ക്ക് പുറത്തെ കുരിശിന് വലം വെച്ച് വരാന്‍. . കിട്ടിയ തക്കത്തിന് ഞാന്‍ ഒടി അവളുടെ ബാക്കില്‍ ചെന്ന് നിന്നു. . അങ്ങനെ കുരിശില്‍ വലം വെച്ച് തിരിച്ചു കയറിയതോടെ പള്ളി പിരിയുകയായി. . പക്ഷെ പ്രതീക്ഷിച്ചത് നടക്കത്തതിന്‍റെ നിരാശയില്‍ കൈയില്‍ കിട്ടിയ കുരുത്തോലയും കറക്കി തിരിച്ചു നടക്കുബോള്‍ ഓള് മുന്നില്‍ പോകുന്ന കണ്ടു ഇടയ്ക്ക് എപ്പോഴോ തിരിഞ്ഞു നോക്കിയപ്പോള്‍ മുഖം വിഷമഭരിതമാക്കി ഒന്ന് ചിരിച്ചു കാണിച്ചു. . അന്ന് പിന്നെ ഒന്നും പറഞ്ഞില്ല. . . രണ്ട് ദിവസം വീടിന് വെളിയിലോട്ട് പോയില്ല. . മൂന്നാം ദിവസം ക്ലാസിന് പോയ വഴി അവളുടെ ഒരു ഫ്രണ്ടിനെ കണ്ടു. . മുഖം തിരിച്ച് നടന്നപ്പോള്‍ അവള്‍ പിന്നില്‍ നിന്ന് വിളിച്ചു. . എന്നിട്ട് പറഞ്ഞു നീ ആഗ്രഹിച്ച മറുപടി അവള്‍ തന്നിട്ടുണ്ട്. . ഞാന്‍: എന്താ. . 
അവള്‍: ഡാ ബുദ്ധു അവള്‍ക്ക് നിന്നെ ഇഷ്ടമാണെന്ന്. . . അപ്പോള്‍ എന്താ ചെയ്യണ്ടതു എന്ന് പോലും അറിയില്ലായിരുന്നു. . " അന്ന് ആദ്ദ്യമായി അടി വയറ്റില്‍ മഞ്ഞ് വീണ ഒരു സുഖം അറിഞ്ഞു" പിന്നീട് ഒരു 3Months ॐ ശാന്തി ഓശാന ആയിരുന്നു. . അത് കഴിഞ്ഞു വീണ്ടും ॐ മാത്രമായി. .


എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം..



എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം..
എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം  . . . .
അത് ഞാന്‍ പഠിക്കാതെ എഴുതിയ എക്സാം പോലെ തോറ്റു പോയി  . എങ്കിലും ബാക്കിയായി കുറച്ച് ഓര്‍മ്മകളും സ്വപ്നങ്ങളും ഉണ്ടായിരുന്നു അത് ഞാന്‍ കടലില്‍ ഒഴുക്കി കളഞ്ഞിട്ടും വീണ്ടും ഒരു മഴയായി എന്നില്‍ പെയ്തിറങ്ങി. .
പിന്നെയുള്ളത് അല്‍പ്പം വേദനയായിരുന്നു. . അത് ഒരൂ അണയാത്ത കനല്‍ പോലെ മനസില്‍ ഇപ്പോഴും കൊണ്ട് നടക്കുന്നു.. .
അവള്‍ക്ക് ഇന്ന് ഞാന്‍ വായിച്ചു തീര്‍ന്ന ഒരു കഥ മാത്രമാണ്  ഓര്‍ത്ത് ചിരിക്കനുള്ള ഒരു ചരിത്രം 

2014, ജൂലൈ 26, ശനിയാഴ്‌ച

നീയൊരു ക്ഷേത്രമാണ്

നീയൊരു ക്ഷേത്രമാണ് നിന്റെ ഹൃദയം വിഗ്രഹവും
പലരും വരുന്നു പോവുന്നു പ്രാര്‍ഥിക്കുന്നു
അവര്‍ക്കുവേണ്ടത് സന്തോഷത്തിലേക്കുള്ള പടവുകളാണ്
അവരാരും നിനക്കുവേണ്ടി കരയുകയോ കാത്തിരിക്കുകയോ ഇല്ല
പല ക്ഷേത്രങ്ങള്‍ കയറിയിറങ്ങുന്ന തീര്‍ഥാടകരേക്കാള്‍ നല്ലത്
നിന്നെ മാത്രം പൂജിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പൂജാരിയാണ്‌..


നിരാശാകാമുകന്‍മാര്‍ക്ക് കുറച്ച് ഉപദേശങ്ങള്‍



  • 1. കാമുകി ഇട്ടിട്ട് പോകുബോള്‍ കള്ള് കുടിച്ച് ആ വിഷമം മറക്കാമെന്ന് തെറ്റ് ധരിക്കരുത്. . കള്ള് കുടിച്ചാല്‍ അത് വീണ്ടും വീണ്ടും ഓര്‍ക്കമെന്നല്ലാതെ യാഥൊരു പ്രയോജനവുമില്ല..!
  • 2. പരമാവധി അവളുടെ മുന്നില്‍ ചെന്ന് പെടാതെ നോക്കുക. . ഓര്‍മ്മകള്‍ അയവിറക്കാന്‍ അതൊരു കാരണമാകും 
  • 3. മരിക്കണം എന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കരുത്, അവളെ കിട്ടത്തും ഇല്ല നമ്മുടെ വീട്ടുകാര്‍ക്ക് നമ്മള്‍ ഇല്ലാതെയും ആകും
  • 4. കൂട്ടുകാരെ നമ്മുടെ കഥ പറഞ്ഞ് ബോറഡിപ്പിക്കരുത് (ഇന്നലെ ഒരുത്തി എന്നോട് ഇങ്ങനെ പറഞ്ഞു)
  • 5. പഴഞ്ചന്‍ വിചാരമാണ് അവള്‍ തിരിച്ചു വരുമെന്നുള്ളത് അതുകൊണ്ട് തന്നെ ആ പ്രതീക്ഷ അങ്ങ് ഉപേക്ഷിച്ചേക്കണം (നട്ടില്‍ വേറെയും ഉണ്ട് ചെക്കന്‍മാര്‍)
  • 6. നീ പോയാല്‍ കോപ്പാണെന്ന് അവളോട് പറഞ്ഞാല്‍ അത്രയും നല്ലത് (നമ്മുടെ അവസ്ഥ എന്തിനാ അവളെ കാണിക്കുന്നത് എന്നിട്ട് ഒറ്റയ്ക്ക് ഇരിക്കുബോള്‍ തലയിണയും കെട്ടി പിടിച്ചു കരയണം/അത്ര ഫീലിങ്ങ് ഉള്ളവര്)
  • 7. അവളെ മറക്കാന്‍ കാരണം കിട്ടിയില്ലെങ്കില്‍ അന്യന്‍റെ ഭാര്യയെ ആഗ്രഹിക്കരുതെന്ന് ചിന്തിച്ചാല്‍ മതി
  • 8. നമ്മുടെ വിഷമം നമ്മള്‍ക്കെ അറിയു അത് കൊണ്ട് പരമാവധി ആളുകളോട് ഇടപെഴുകാന്‍ ശ്രമിക്കുക അത് ഒരു ആശ്വസമാകും
  • 9. ഉള്ളില്‍ കരഞ്ഞാലും പുറമേ ചിരിക്കുക (  ദേ ഇത് പോലെ) 
  • 10. ഇനി അവളുടെ കല്ല്യാണം ഉറപ്പിച്ചു എന്നിരിക്കട്ടെ, കല്ല്യാണത്തിന്‍റെ തലേന്ന് ഉറക്ക ഗുളിക കഴിച്ചിട്ടേ കിടക്കാവൂ അല്ലെങ്കില്‍ പിറ്റെന്ന് ബോധം ഉണ്ടെങ്കില്‍ എന്ത് അക്രമവും നമ്മള്‍ കാണിക്കും (അനുഭവം ഉള്ളോര് പറഞ്ഞതാ :-))
  • ഇനിയും ഉണ്ട് ആവശ്യമുള്ളവര്‍ കമ്മറ്റി ഓഫീസുമായി ബന്ധപ്പെടുക.. 

2014, ജൂലൈ 25, വെള്ളിയാഴ്‌ച

ഒരു പെണ്ണ് കാണല്‍

രാവിലെ കൂട്ടുകാരന്‍റെ കൂടെ അവനു പെണ്ണ് കാണന്‍ പോകമെന്ന് വാക്ക് പറഞ്ഞതാണ് എഴുനേറ്റപ്പോള്‍ തന്നെ താമസിച്ചു പോയി. . പെട്ടന്ന് അവന്‍റെ ഫോണ്‍ 
അവന്‍: ഡാ നീ എവിടെയാ ഞാന്‍ ഇറങ്ങാറായി
ഞാന്‍: അളിയ സോറി ഞാന്‍ എഴുനേറ്റതെ ഉള്ളു കുളിച്ച് പോലും ഇല്ല
അവന്‍: കോപ്പ്, നീ കുളിക്കണ്ട ഇങ്ങ് വാ
ഞാന്‍: ഓകെ  ഡാ ഞാന്‍ മുണ്ട് ഉടുക്കട്ടേ?
അവന്‍: എന്‍റെയാ പെണ്ണ് കാണല്‍ നിന്‍റെ അല്ല. .!
ഞാന്‍:  ഓ.
കുളിക്കാതെ കുറച്ച് സ്പ്രേയും കൊണ്ട് അഡ്ജസ്റ്റ് ചെയ്തിറങ്ങി
പെണ്ണിന്‍റെ വീട്ടില്‍ എത്തിയപ്പോള്‍ എന്‍റെ പ്രതീക്ഷ (സെറ്റ് സാരിയും,തലയില്‍ മുല്ലപ്പൂവും,കൈയില്‍ ചായ ട്രേയുമായി കടന്ന് വരുന്ന ഒരു നാട്ടിന്‍ പുറത്ത് കാരി) കണ്ടതോ ലെഗിന്‍സും ടൈറ്റ് ബനിയനും ഇട്ട ഫ്രീക്കി. . ക്യഷ്ണാ ഇതെന്താ പെണ്ണുകാണലൊ അതോ ഫാഷന്‍ പരേടോ?  എന്നിട്ട് ഒരു കൂസലുമില്ലതെ ഞങ്ങളുടെ കൂടെ സോഫായില്‍ കയറി ഇരുന്നു എനിക്ക് ഇതെക്കെ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമാരുന്നു (എന്‍റെ അല്ലല്ലോ പെണ്ണ് കാണല്‍) അവന്‍റെ മുഖം കണ്ടാല്‍ അറിയാം അവളെ വലിച്ചു കീറാനുള്ള ദേഷ്യം ഉണ്ട്. . ഉടനെ അവളുടെ ചോദ്യം ചേട്ടന്‍ Whats appല്‍ ഇണ്ടോ? ഇന്‍റെര്‍നെറ്റെന്ന് കേട്ടാല്‍ കലി തുള്ളുന്ന അവന്‍റെ മുഖത്ത് നോക്കിയപ്പോള്‍ അറബി കഥയിലെ ശ്രീനിവാസനെയാണ് എനിക്ക് ഓര്‍മ്മ വന്നത്. . "കൈകളിലാധ്യം പണി എത്തട്ടേ എന്നിട്ടാകാം കംപ്യൂട്ടര്‍"
അവന്‍: ഇല്ല
അവള്‍: ഫേസ്ബുക്കിലോ?
(ഒരു നോട്ട്ബുക്ക് പോലും ഇല്ലത്തവന അപ്പോഴാ ഫേസ്ബുക്ക്  )
അവന്‍: അതും ഇല്ല
അവള്‍ക്കൊരു പുച്ഛം 
അതോടെ അവന്‍ പറഞ്ഞു വാ നമുക്ക് പോവാം
പെട്ടന്ന് അവള്‍: ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് പറഞ്ഞിട്ട് പോകണം മിസ്റ്റര്‍. .
മിസ്റ്ററോ? ചേട്ടാ എന്ന് വിളിച്ചവളാ. .
ഞങ്ങള്‍ വിളിക്കാം എന്ന് പറഞ്ഞു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ഇംഗ്ലീഷില്‍ എന്തെക്കെയോ തെറി വിളിച്ചു. . അത് തെറി ആണെന്ന് മനസിലായത് പിന്നെ ഫേസ്ബുക്കില്‍ ഒരു മദമ്മയോട് ചോദിച്ചപ്പോഴാ. . അവള്‍ ബ്ലോക്കിട്ട് ഒറ്റ പോക്ക് ഹം  തടിയൂരാന്‍ പെട്ട പാട് ഞങ്ങള്‍ക്കറിയാം, എന്താ ഈ പെണ്ണുങ്ങള്‍ ഇങ്ങനെ %-)
ഇനി എന്‍റെ പെണ്ണ് കാണലിനു പോലും ഞാന്‍ പോകില്ല, ഹോ വെറുത്ത് പോയി 


2014, ജൂലൈ 24, വ്യാഴാഴ്‌ച

എന്താണ് പ്രണയം?

എന്താണ് പ്രണയം? ശെരിക്കും പറഞ്ഞാല്‍ എനിക്കും അറിയില്ല.. അവളോട് തോന്നുന്ന ഒരു ആകര്‍ഷണം മാത്രമാണോ പ്രണയം? അതോ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും അധിതമായി മനസുകള്‍ തമ്മിലുള്ള അടുപ്പമാണോ ഈ പ്രണയം അതും അറിയില്ല പക്ഷെ ഒന്ന് അറിയാം അവളില്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാന്‍ കഴിയില്ലന്നു. . 

തെറ്റായിരുന്നു

ചെയ്തതു . . ഞാന്‍ നിന്നെ സ്നേഹിച്ച് പോയി, മാപ്പു ചോദിക്കാന്‍ പോലും ഞാന്‍ അര്‍ഹനല്ല. . എന്തെന്നാല്‍, ഇന്നു ഞാന്‍ ആ തെറ്റിന്‍റെ ലോകത്ത് തന്നെ ജീവിക്കുന്നു അത് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു 

Photo: ചെയ്തതു തെറ്റായിരുന്നു. . ഞാന്‍ നിന്നെ സ്നേഹിച്ച് പോയി, മാപ്പു ചോദിക്കാന്‍ പോലും ഞാന്‍ അര്‍ഹനല്ല. . എന്തെന്നാല്‍, ഇന്നു ഞാന്‍ ആ തെറ്റിന്‍റെ ലോകത്ത് തന്നെ ജീവിക്കുന്നു അത് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു :-(

നിനക്കായ് തുടിച്ച എന് ഹൃദയം ഇനി ഒന്നിനും വേണ്ടി തുടിക്കില്ല

ഒരു നാള് അവള് അവനോടു പറഞ്ഞു...
എന്നെ മറക്കണം...
എനിക്ക് നിന്നെ ഇഷ്ടപെടാന് കഴിയില്ല എന്നെ വിട്ടേക്കൂ...
അത് കേട്ടതും അവന് അവള്ക്കു ഒരു കത്ത്
കൊടുത്തു...
എന്നിട്ടു പറഞ്ഞു,
"എന്നെങ്കിലും എന്നെ ഓര്ക്കുമ്പോള് ഇതൊന്നു
വായിച്ചു നോക്കണം"
പിന്നെ ഒന്നും പറയാതെ അവന് പോയി... 
ദിവസങ്ങള് ഒരുപാട് കടന്നു പോയി...
അവള് അങ്ങനെ പറഞ്ഞെങ്കിലും അവനെ വെറുക്കാന് അവള്ക്കു പറ്റില്ല...
അവള് അവന് വരാറുള്ള വഴികളില് എല്ലാം അവനെ കാത്തിരുന്നു...
കൂട്ടുകാരോട് ചോദിച്ചു...
മനസ്സില് അവനെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു എന്ന് അവള് മനസിലാക്കി...
പിന്നീട് ഒരു ദിവസം അവള് അറിഞ്ഞു, തിരിച്ചു വരാന് പറ്റാത്ത ദൂരത്തേക്കു അവന്
യാത്രയായി കഴിഞ്ഞു എന്ന്...
അപ്പോള് ആണ് അവന് പണ്ട് കൊടുത്ത ആ കത്തിനെ കുറിച്ച് അവള് ഓര്ത്തത് അവള് ആ കത്ത് വായിച്ചു...
അത് വായിച്ചു അവള് പൊട്ടി കരഞ്ഞു...
ആ കത്തില് അവന് എഴുതിയിരുന്നു...
"നിനക്കായ് തുടിച്ച എന്
ഹൃദയം ഇനി ഒന്നിനും വേണ്ടി തുടിക്കില്ല"
 


പ്രണയം നശിച്ചുപോയി എന്ന് വിലപിക്കുന്ന ഒരുകൂട്ടം ആളുകള്‍ക്കിടയില്‍ നിന്നാണ് പ്രണയം തുടിക്കുന്ന മനസ്സുമായ് ഞാനിതെഴുതുന്നത്......

"എല്ലാവരും പറയുന്നു പ്രണയം കളങ്കമായി പോയെന്നും , നമുക്ക് മുന്നേ കഴിഞ്ഞ തലമുറയില്‍ യഥാര്‍ത്ഥ പ്രണയം അസ്ഥമിചെന്നും ...."
"" ആരൊക്കെയോ ചേര്‍ന്ന് പ്രണയം കാലങ്കമാക്കിയപ്പോള്‍ ക്രൂശിക്കപ്പെട്ട അനേകം പേരില്‍ ഒരാള്‍ നീയാണ്.... മറ്റൊരാള്‍ ഞാനും....""

എല്ലാം എരിഞ്ഞടങ്ങിയെങ്കിലും മറവിയുടെ പായലില്‍ വഴുതി ഞാന്‍ എന്നെ തന്നെ മറന്നുപോകാതിരിക്കുവാന്‍ മനസ്സിന്‍റെ ആഴങ്ങളിലെവിടയോ കുഴിച്ചിട്ട ആയ അനുപമ പ്രണയത്തിന്‍റെ നിഴല്‍ വീണ വീഥികളിലൂടെ ഒരുവട്ടം കൂടി നമുക്ക് നടക്കാം......

ഇവിടെ അടര്‍ന്ന് വീഴുന്നത് എന്‍റെ സ്നേഹത്തിന്റെ അംശങ്ങളാണ് ......

" എന്‍റെ സ്വപ്നലോകത്തെ നിലാവായിരുന്നു അവള്‍......
പറഞ്ഞാലും പറഞ്ഞാലും തീരാത്ത വാക്കുകളില്‍ സ്നേഹമെന്ന വികാരം ഒളിപ്പിച്ചുവച്ച് മോഹിക്കുവാനും കലഹിക്കുവാനും എന്നെ പഠിപ്പിച്ചത് അവളാണ്.....
അവള്‍ എന്‍റെ സ്വപ്നങ്ങള്‍ക്ക് പോട്ടിവിടരാത്ത ശലഭക്കൂട്ടിലെ മനോഹരമായ പൂമ്പാറ്റയുടെ നിറങ്ങള്‍ പകര്‍ന്ന് തരുമ്പോള്‍ ഏതോ നിര്‍വൃതിയില്‍ അലിയുമായിരുന്നു ഞാന്‍ .....

അവസാനം എന്‍റെ മനോഹര ജീവിതത്തിലും പ്രകൃതി അവളുടെ നിയമം നടപ്പിലാക്കി ....!!!

എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ നഷ്ട്ടപ്പെടുന്നതായി ഞാനറിഞ്ഞു ....
കൊഴിഞ്ഞുപോകുന്ന മയില്‍‌പ്പീലി പോലെ എന്‍റെ സ്വപ്നങ്ങളും കൊഴിയാന്‍ തുടങ്ങി......"



ചില ഇഷ്ട്ടങ്ങള്‍ അങ്ങനെയാണ് .....
അറിയാതെ നമ്മള്‍ ഇഷ്ട്ടപ്പെട്ടു പോകും ......
ഒന്ന് കാണാന്‍ , ഒപ്പം നടക്കാന്‍ , കൊതിതീരാതെ സംസാരിക്കാന്‍ , ഒക്കെ വെറുതേ കൊതിക്കും .......
എന്നും എന്‍റെതെന്നു വെറുതെ കരുതും....
ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ ഉള്ളിന്‍റെ ഉള്ളില്‍ എവിടയെങ്കിലും ആ ഇഷ്ട്ടം നമ്മള്‍ കുഴിച്ചുമൂടും ....
പിന്നീട് എപ്പോഴെങ്കിലുമൊക്കെ രണ്ടു തുള്ളി കണ്ണുനീരിന്റെ നനവോടെ ആ ഇഷ്ടം നമ്മള്‍ ഓര്‍ക്കും .....
അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കുന്നുണ്ടാകും ...
അവള്‍... എന്‍റെത് ആയിരുന്നെങ്കില്‍ ..... !!!!!

ഏകാന്തതയുടെ മാറില്‍ തല ചായ്ച്ച് ഏകനായി ആരോടും പരിഭവമില്ലാതെ ഞാനിപ്പോഴും ആര്‍ക്കോ വേണ്ടി കാത്തിരിക്കുകയാണ് .....

എന്‍റെ പ്രണയം

ലഹരിയെ മാത്രം പ്രണയിച്ചിരുന്ന എന്നിലേക്ക് മാറ്റങ്ങളുടെ ഒരു തുടക്കമായിട്ടാണ് അവള്‍ കടന്നെത്തിയത്.. പിന്നീടുള്ള രാത്രികള്‍ ഞങ്ങള്‍ക്ക് പകലുകളായി, വാക്കുകള്‍ സ്വപ്നങ്ങള്‍ക്കായി, പക്ഷെ ദിനരാത്രങ്ങള്‍ കഴിയുബോഴേക്കും പ്രക്യതി അവളുടെ നിയമം എന്നിലും നടപ്പാക്കി.. "മറക്കണം" എന്ന് ഒരു വാക്ക് മാത്രമാണ് ഒര്‍ക്കുന്നത് പിന്നീടൊന്നും ഓര്‍മയില്ല.. ദിവസങ്ങള്‍ കടന്നു പോകുന്നത് വര്‍ഷങ്ങള്‍ പോലേയാണ്,ഒറ്റയ്ക്കിരിക്കാന്‍ ഇപ്പോഴും പേടിയാണ്, ഓര്‍മ്മയുടെ വാള്‍ മുനകള്‍ ഹ്യദയം വരയുന്നു..!! നമ്മള്‍ ആഗ്രഹിക്കുന്നതൊന്ന് സംഭവിക്കുന്നത് മറ്റൊന്ന്. ആരും ആര്‍ക്കും സ്വന്തമല്ല എന്നറിയാം അതു കൊണ്ട് തന്നെ ആരോടും പരിഭവവും ഇല്ല.. 
സ്വന്തമാക്കാന് കഴിയില്ല
എന്ന് ബോധ്യമായപ്പോള്
വിട്ടുകൊടുക്കലും സ്നേഹമാണെന്ന്
എന്റെ മനസ്സിനെ ഞാന്
പറഞ്ഞു
 പഠിപ്പിച്ചു...!! ജീവിതയാത്രകളില്‍ എപ്പോഴെങ്കിലും തിരിഞ്ഞു നോക്കുക മുറിവേറ്റ ഹ്യദയവുമായി നിന്‍റെ ഓര്‍മ്മപാട് അകലെ ഞാനുണ്ടാകും 

ഞാന്‍

ഞാന്‍ കാര്‍ത്തിക്ക് ,

1996(ഏപ്രില്‍)ല്‍ മേടമാസത്തിലെ കാര്‍ത്തിക നാളില്‍ ജനിച്ചത് കൊണ്ട് ആയിരിക്കാം കാര്‍ത്തിക്ക് എന്നു പേര് ഇട്ടത്. . കാര്‍ത്തിക കീര്‍ത്തി കേള്‍പ്പിക്കുമെന്നു പണ്ട് ഉള്ളവര്‍ പറയുന്ന കേട്ടിടുണ്ട് ഞാനും കേള്‍പ്പിക്കുന്നുണ്ട് കീര്‍ത്തി പക്ഷെ നല്ലത് അല്ലന്നെയൊള്ളൂ അത് ഒരു തെറ്റല്ലലോ? എങ്ങനെയോക്കെയെ +2 വരെ കഴിഞ്ഞു കിട്ടി അമ്മയുടെ പ്രര്‍ത്ഥന കൊണ്ടാരിക്കും. പിന്നെ സമൂഹത്തില്‍ അത്യവശ്യം പേര് ഒക്കെയ് ഉണ്ട് (ചീത്ത പേര്) കാണാന്‍ വലിയ ലുക്ക് ഒന്നും ഇല്ലെങ്കിലും ഭയങ്കര ബുദ്ദിയാ(കുബുദ്ദി) നല്ല അനുസരണ ശീലം ഉള്ളതു കൊണ്ട് അര് എന്ത് പറഞ്ഞാലും വകവെക്കില്ല (അതിന്‍റെ പിന്നെ അനുഭവിച്ചിട്ടുണ്ട്) ഏറ്റവും വലിയ ഹോബി ഫേസ്ബുക്കാണ്, പടിത്തം ഫേസ്ബുക്കില്‍ ആക്കണമെന്നു അഭിപ്രയം ഉള്ള ആളാണ് ഞാന്‍(പടിക്കാനുള്ളതൊക്കെ ഫേസ്ബുക്കില്‍ സ്റ്ററ്റസായി ഇട്ടരുന്നെങ്കില്‍ ഡിപ്ലോമയ്ക്ക് സപ്ലീ വരത്തില്ലാരുന്നു) ഫേസ്ബുക്കില്‍ തമാശയ്ക്ക് കുറെ കള്ളങ്ങള്‍ എഴുതിയിടും അത് സത്യം ആണെന്നു ആരു വിശ്വസിക്കരുത് ലൈക്കിനു വേണ്ടി എന്ത് പൊട്ടതരവും എഴുതിയിടും എന്നെയെള്ളൂ. . (കള്ളിനെയും പെണ്ണിനെയും പറ്റി ധാരളം എഴുതുമെങ്കിലും ഇവ രണ്ടുമായി എനിക്ക് യാഥൊരു ബന്ധവും ഇല്ല) ഞാന്‍ ഒരു ആര്‍ എസ് എസ് അനുഭാവിയാണ് അത് കൊണ്ട് തന്നെ എനിക്ക് സ്വന്തമായി കുറെ ആദര്‍ശങ്ങള്‍ ഉണ്ട് അതിനെ മറ്റി വെച്ച് ഞാന്‍ ഒന്നും ചെയ്യില്ല. . എനിക്ക് ശെരി എന്ന് തോന്നുന്നത് ചെയ്യും ആരു എതിര്‍ത്താലും..!! 
>> അല്‍പ്പ നേരത്തെ സ്നേഹമാണെന്‍റെ ബലഹീനത
>> എനിക്ക് എന്നെ തന്നെയാണ് പേടി
>> ജാതി,മത വ്യവസ്ഥയോട് വെറുപ്പ്
>> ചിരിക്കുന്ന പെണ്ണിനെയും തീര്‍ന്ന കള്ള് കുപ്പിയേയും പുച്ഛം
>> സ്യഹ്യദങ്ങളാണ് സബാദ്യം
>> പാവപ്പെട്ടവന്‍റെ വിശപ്പും പണി എടുക്കുന്നവന്‍റെ കഷ്ടപ്പാടുമാണ് കണ്ണ് നിറയിക്കുന്നത്. .
>> ആഗ്രഹം - ഒരു മനുഷ്യനായി ജീവിക്കാന്‍
>> സ്വപ്നം - കാണുന്നതെല്ലാം സ്വപ്നങ്ങള്‍ മാത്രമാണ്
>> പ്രണയം - 
സ്വന്തമാക്കാന് കഴിയില്ല
എന്ന് ബോധ്യമായപ്പോള്
വിട്ടുകൊടുക്കലും സ്നേഹമാണെന്ന്
എന്റെ മനസ്സിനെ ഞാന്
പറഞ്ഞു പഠിപ്പിച്ചു...!!
ലക്ഷ്യം - ഒരു ബിരുദദാരിയാകണം, അച്ഛന്‍റെയും അമ്മയുടെയും നല്ലൊരു മകനാവണം, സമൂഹത്തിനായി ജീവിക്കണം, രാജ്യത്തിനായി മരിക്കണം
ഇതില്‍ കൂടുതല്‍ എന്തെങ്കിലും അറിയണമെങ്കില്‍  
https://www.facebook.com/Karthikmohan4800  മെസെജ് അയച്ചാല്‍ മതി റിപ്ലേ തരാം


2014, ജൂലൈ 18, വെള്ളിയാഴ്‌ച

ഉടുക്കുവാന്‍ വേണ്ടെനിക്ക് പട്ടുകുപ്പായങ്ങള്‍,
ഉയിരിനും മീതെയല്ല, പണമെന്ന കടലാസ് പൂക്കളും,
ഉയിരുമുയിരായ നീയെന്നരികിലെത്താന്‍
ഊണുമുറക്കവുമൊരു പ്രാര്‍ത്ഥനയാക്കുന്നു ഞാന്‍


2014, ജൂലൈ 5, ശനിയാഴ്‌ച

സ്ത്രീയെ മനസ്സിലാക്കുവാൻ .......

നിങ്ങള്‍ സ്‌നേഹിക്കുന്ന സ്ത്രീയെ കുടൂതല്‍ അറിയണമെങ്കില്‍ അവരുമായി ധാരാളം ആശയവിനിമയം നടത്തണം ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം കൊടുക്കലും വാങ്ങലുമാണ്. കൂടുതല്‍ വിശ്വസ്തത പുലര്‍ത്തണം. നിങ്ങള്‍ക്ക് അവളോടുള്ള സ്‌നേഹവും പ്രതിബദ്ധതയും പൂര്‍ണ്ണമായും വെളിപ്പെടുത്തണം. സ്ത്രീയെ മനസ്സിലാക്കാന്‍ കുറേ കാലം എടുക്കുമെന്ന് മനസ്സിലാക്കുക. നിങ്ങളുടെ പെണ്ണിനെ കൂടുതലായി മനസ്സിലാക്കുവാനാവശ്യം ക്ഷമയാണ്. ദിവസങ്ങള്‍ക്കൊണ്ടോ, മാസങ്ങള്‍ക്കൊണ്ടോ ഒരു സ്ത്രീയെ മനസ്സിലാക്കാമെന്ന്
കരുതരുത്. ഇഷ്ടപ്പെടുന്ന പെണ്ണിനെ കൂടുതല്‍ മനസ്സിലാക്കുവാന്‍ സ്‌നേഹനിര്‍ഭരമായ മനസ്സോടെ അവളെ സമീപിക്കണം. സ്‌നേഹം മാത്രം ഉണ്ടായിട്ട് കാര്യമില്ല. ഒരു സ്ത്രീ എപ്പോഴും ഇഷ്ടപ്പെടുന്നത് വാത്സല്യത്തോടെയും കരുതലോടെയും അവളെ നോക്കുന്ന ഒരാളെയായിരിക്കും. അതുപോലെ സ്ത്രീകള്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഒരു സ്ത്രീയെ മനസ്സിലാക്കുന്നതിന് അവളോട് സംസാരിച്ച് തുടങ്ങൂ. തുറന്ന സംസാരത്തിനിടെ നിങ്ങള്‍ക്കവളെ കൂടുതല്‍ മനസ്സിലാക്കുവാനാകും. ഒരോ സ്ത്രീയും വ്യത്യസ്തരാണെന്നറിയുക. ചിലര്‍ തുറന്ന മനസ്സുള്ളവരായിരിക്കാം. ചിലര്‍ ലജ്ജയുള്ളവരായിരിക്കാം. ഇവരെ താരതമ്യപ്പെടുത്തരുത് രണ്ടുപേര്‍ ചേര്‍ന്ന് സമയം ചെലവഴിക്കുമ്പോള്‍ പരസ്പരം കൂടുതല്‍ അറിയാനുള്ള അവസരമാണ് കിട്ടുന്നത്

പ്രണയിക്കും മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ..

പരസ്പര വിശ്വാസമാണ് ഏത് ബന്ധത്തിന്റെയും അടിസ്ഥാനം . പ്രേമത്തിന്റെ കാര്യത്തിൽ ഇത് വളരെ ശരിയാണെന്ന് പറയാം. ബന്ധം നിലനിന്ന് പോകാൻ അത് ഏറെ ആവശ്യമാണ്. കൂട്ടുകാരിയെ സംശയമുണ്ടെങ്കിൽ സാവകാശം സത്യാവസ്ഥ കണ്ടെത്തണം. ഒരു മതിഭ്രമത്തിന്റെ പുറത്താണ് പലപ്പോ
ഴും ആളുകൾ പ്രണയിക്കുന്നത്. ഇത്തരം ബന്ധങ്ങളാണ് അല്പായുസ്സായി ഒടുങ്ങുന്നത്. പ്രണയവും ആസക്തിയും തമ്മിൽ വേർതിരിച്ചറിയാൻ ആരും മിനക്കെടാറുമില്ല. സൌഹൃദമാണ് എല്ലാ ബന്ധങ്ങളുടെയും തുടക്കം. പ്രേമവും അങ്ങനെതന്നെ. അടുപ്പം പ്രണയമായ് മാറുന്നത് ഒട്ടും അപൂർവ്വമല്ല. അതുകൊണ്ട് പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ തന്നെ സെലക്റ്റീവ് ആയാൽ നന്ന്. മുൻകൂട്ടി അറിയാനോ പറയാനോ കഴിയാതെ യാദൃശ്ചികമായാണ് പലപ്പോഴും പ്രേമം മുളപൊട്ടുന്നത്. തകർക്കാനാവാത്ത ഒരു ഹൃദയബന്ധം നിങ്ങൾക്കിടയിൽ ഉണ്ടാവുകയും ചെയ്യും. വ്യക്തികൾക്കിടയിലെ ബന്ധത്തിന് ആഴവും പരപ്പും കൈവരുമ്പോഴാണ് പ്രേമത്തിന് വളർച്ചയുണ്ടാകുന്നത്. കൂടുതൽ സമയവും അയാളുമൊത്ത് ചിലവഴിക്കാൻ നിങ്ങൾ തയ്യാറാകും. തീർച്ചയായും അഭിപ്രായ വ്യത്യാസങ്ങൾ ഈ അവസരങ്ങളിൽ ഉണ്ടായെന്ന് വരാം. അതും പ്രേമത്തിന്റെ ഭാഗമായ് കാണണം. ഒരുമയോടെ ചിലവഴിക്കുന്ന സമയം വ്യക്തികൾക്കിടയിൽ സ്നേഹവും അടുപ്പവും ഉണ്ടാവാൻ കാരണമാകും. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനസ്സിന്റെ ആഗ്രഹം അപ്പോഴാണ് പൂർണ്ണമാകുന്നത്.വേദനിക്കുന്ന അനുഭവങ്ങളും പ്രണയത്തിന്റെ ഭാഗമാണ്. അതിനെ അഭിമുഖീകരിക്കാൻ തയ്യാറാവണം. യഥാർത്ഥമായ സ്നേഹമുണ്ടെങ്കിലേ വേദനകളെ തരണം ചെയ്യാൻ കഴിയൂ. ഏതവസരത്തിലും നിങ്ങളുടെ പങ്കാളി തോളോട് തോൾ ചേർന്ന് നിങ്ങളോടൊപ്പം ഉണ്ടാകും