2015, ജൂൺ 17, ബുധനാഴ്‌ച

വിവാഹം ചെയ്യുമ്പോള്

വിവാഹം ചെയ്യുമ്പോള്
ഒാര്ക്കുക ''
“കണ്ണിലെ കൃഷ്ണ മണി
പോലെ അവളെ കാത്തു
സൂക്ഷിക്കുന്ന ഒരച്ഛന് ഉണ്ട്
അവള്ക്ക് ”
” കളി കുട്ടുകാരിയായി
അവളുടെയൊപ്പം ചിരിച്ചു
കളിച്ചു നടക്കുന്ന അമ്മയുണ്ട്
” ..
“അവളെ ജീവനെക്കാള് ഏറെ
സ്നേഹിക്കുന്ന,രാജാ
കുമാരിയെ പോലെ എല്ലാ
ഇഷ്ടവും സാധിച്ചു
കൊടുക്കുന്ന ആങ്ങളമാരുണ്ട് ”
അവരെയെല്ലാം
വിട്ടു,രാജകുമാരിയുടെ
ജീവിതം ഉപേക്ഷിച്ചു അവള്
നിന്റെ കൂടെ വന്നാല് നീ
ഉറപ്പിച്ചോ
ഈ ലോകത്ത് ഏറ്റവും
അധികം അവള്
സ്നേഹിക്കുനത് നിന്നെ
ആണെന്ന്…..
അവള്ക്ക് ജീവിക്കാന് രക്ത
ബന്ധങ്ങളെക്കാള്‍ കൂടുതല്
നിന്റെ ഹൃദയ ബന്ധം ആണ്
വേണ്ടതെന്നു ......
നീ അവളുടെ സ്വപ്ന
സാഫല്യം ആണെന്ന്,
നീ കൂടെയില്ലെങ്കില്
അവളിലെ സ്ത്രീ ജന്മത്തിന്
പൂര്ണത ഉണ്ടാവില്ലെന്ന്….
വീട്ടുക്കാരുടെ ആഗ്രഹങ്ങള്
എല്ലാം ബലി കഴിച്ചു
,അവര്ക്ക് അപ്രതീക്ഷിത
വേദന നല്കി
പട്ടിണിയും,വേദനയും
,എല്ലാം സഹിക്കാന്
തയ്യാറായി അവള് നിന്റെ
കൂടെ വരുന്നത് നീയില്ലാതെ
അവള്ക്ക് ജീവിക്കാനവില്ല
എന്നാ പുര്ണ വിശ്വാസം
ഉള്ളത് കൊണ്ടാണ്…..
നീ ഭാഗ്യം ചെയ്തവനാണ്
സ്നേഹിതാ ..ഭാഗ്യം
ചെയ്തവര്ക്കെ
സ്നേഹിക്കാന് മാത്രം
അറിയാവുന്ന ആ
സ്നേഹത്തിനു വേണ്ടി
എന്തും ചെയ്യാന്
തയ്യാറാവുന്ന മാലാഖയെ
കിട്ടുകയുള്ളൂ……..
നോക്കാലോ…..
,വാക്കാലോ….
,പ്രവര്ത്തിയാലോ…. നീ
അവളുടെ മനസ്സോ, ശരീരമോ
വേദനിപ്പിക്കരുത് …
എല്ലാം ഉപേക്ഷിച്ചു
നിന്റെ മാറില് അണിഞ്ഞത്
തെറ്റായി എന്നാ തോന്നല്
അവളുടെ മനസ്സില്
ഒരിക്കലും ഉണ്ടാവരുത്
..അവള്ക്ക് നിന്റെ പണമോ
,പ്രതാപമോ ഒന്നും വേണ്ട
..അവള്ക്ക് അല്പം സ്നേഹവും
ഒത്തിരി സംരക്ഷണവും,തലച്
ചയ്ക്കാന് നിന്റെ നെഞ്ചും
മാത്രം മതി …അതവള്ക്ക്
കൊടുക്കുക… ..അവളുടെ
കൊച്ചു കൊച്ചു കാര്യങ്ങള്
പോലും സൂക്ഷ്മതയോടെ
കേള്ക്കുക ..അത് സാധിച്ചു
കൊടുക്കുക …
ഈ ലോകത്ത് നീയല്ലാതെ
അവള്ക്ക് വേറെ ആരുമില്ല
എന്നാ തോന്നല് എന്നും
നിനക്ക് ഉണ്ടാവണം …
നീയാണ് അവളുടെ
ലോകം..നീയാണ് അവളുടെ
പുരുഷന്..നീയാണ് അവളുടെ
രക്ഷാകര്ത്താവ്….നീയാണ്
അവളുടെ ദൈവം…അവളെ
ചതിക്കരുത് ..അവളെ
അവിശ്വസിക്കരുത് ….നിന്നെ
മാത്രം മനസ്സില്
ധ്യാനിച്ച് കഴിയുന്ന
പെണ്ണാണ് അവള് എന്ന
ഓര്മ്മ എന്നും വേണം …
അവളെ എന്നും സ്നേഹം
കൊണ്ട്
പൊതിയണം….നിന്റെ
സ്നേഹത്തില് അവള് വീര്പ്പ്
മുട്ടണം… കാരണം ഇന്നു നീ
അല്ലാതെ അവള്ക്ക് വേറെ
ആരുമില്ല ..

2015, ജൂൺ 10, ബുധനാഴ്‌ച

ചില തിരിച്ചറിവുകൾ....

മകൾ
-----------
എഞ്ചിനീയറിംഗ് കോളേജിൻ്റെ
നടയ്ക്കൽ അപ്രതീക്ഷിതമായി
കണ്ട അച്ഛനെ ആ മകൾ കൂട്ടുകാരികൾക്ക്
ഇംഗ്ലീഷിൽ ഇങ്ങനെ പരിചയപ്പെടുത്തിയത്രേ
"വീട്ടിനടുത്തുള്ളയാളാ.
എൻ്റെ വണ്ടി ശരിയാക്കിയെന്നു
പറയാൻ വന്നതാ.
പാവം"
ഭാഷയറിയാത്ത അച്ഛൻ്റെ കരിപുരണ്ട
കുപ്പായവും ഓയിലു പുരണ്ട കറുത്ത കൈകളും
അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു.
വാത്സല്യത്തിൻ്റെ വിറ!
.
കാമുകൻ
-----------------
പരിചയമില്ലാത്ത ആ ഇരുനില കെട്ടിടത്തിൻ്റെ
മുന്നിൽ ബൈക്കു കൊണ്ടു നിർത്തിയപ്പോഴും
അവളുടെ കണ്ണിൽ അവനോടുള്ള
പ്രണയം മാത്രമായിരുന്നു.
തുറന്ന വാതിലിനുള്ളിൽ കണ്ട നാലു
സുഹൃത്തുക്കളെ കണ്ടപ്പോഴും അവളുടെ
കണ്ണിലെ തിളക്കം മങ്ങിയിരുന്നില്ല.
പരുങ്ങലോടെയുള്ള അവൻ്റെ രണ്ടു വാക്കുകളിൽ
അവളുടെ കണ്ണു ചത്തു.
" വേറെ വഴിയില്ല.
ഒന്നഡ്ജസ്റ്റ് ചെയ്യണം"
.
അമ്മ
----------
പോസ്റ്റുമോർട്ടം നടത്തിക്കൊണ്ടിരുന്ന ആ
മൂന്നു വയസുകാരിയുടെ കീഴ്ഭാഗത്തെ
ക്രൂരമായ മുറിവുകൾ ഡോക്ടറോട് ഇങ്ങിനെ
പറഞ്ഞു.
കാമുകന് കാഴ്ചവച്ചതാണ്
ആരുടെ
"എൻ്റെ അമ്മയുടെ "
.
ഭാര്യ
--------
വാതിൽ തുറന്നു കൊടുക്കവെയുള്ള അവളുടെ
വിളറിയ ചിരി അയാൾ കാര്യമാക്കിയില്ല.
ഏറെ ക്ഷീണിതനായിരുന്നു അയാൾ.
"രണ്ടു ദിവസം കഴിഞ്ഞേ വരൂന്ന്
പറഞ്ഞിട്ട് "
"യാത്ര മുടങ്ങി "
ബെഡ് റൂമിലെ കർട്ടനു താഴെ കണ്ട കാലുകൾ
അയാളെ തളർത്തിയില്ല.
വല്ലാതെ സ്റ്റേഹത്തോടെ ആവേശത്തോടെ
കെട്ടിപ്പുണർന്ന്
കിടക്കയിൽ കിടത്തി ആ കാലുകൾക്ക്
രക്ഷപ്പെടാൻ അവസരമൊരുക്കിക്ക
ൊടുക്കുന്നതു കണ്ടപ്പോൾ അയാൾ
തളർന്നുവീണു!
.
മക്കൾ.
-------------
ഒന്നുറങ്ങിയെണീറ്റപ്പോൾ ട്രെയിനിൻ്റെ
മുരൾച്ച കേൾക്കാനില്ല. ആൾക്കൂട്ടത്തിൻ്റെ
ശബ്ദം കേൾക്കുന്നുണ്ട്.
ആശ്വാസം .ആരോ വന്ന് തട്ടി വിളിച്ചു.
" ഇറങ്ങണില്ലേ. ട്രെയിൻ ഇതുവരേ
ഉള്ളൂ"
അപ്പോഴും ആ പ്രായമായ അമ്മ പാതി
വഴിയിൽ വേർപെടുത്തിക്കളഞ്ഞ മക്കളെ
തൻ്റെ അകക്കണ്ണു കൊണ്ടു തിരയുകയായിരുന്നു.
.
ദൈവം.
-------------
കോടികൾ കാണിയ്ക്കയർപ്പിച്ചപ്പോഴും
ദൈവത്തെ അയാൾക്കു കാണാൻ കഴിഞ്ഞില്ല. ഒരു
നയാ പൈസ പോലും വാങ്ങാതെ
തൻ്റെ കിഡ്നിയിലൊന്ന് അയാളുടെ കുഞ്ഞിന്
പകുത്തു നല്കിയിട്ട് ഒന്നും മിണ്ടാതെ പോയ ആ
മനുഷ്യനിൻ അയാൾ ദൈവത്തെ കണ്ടു.
.
സുഹൃത്ത്.
------------------
ഭാര്യയേയും മക്കളേയും മറ്റൊരിടത്തേക്കു
മാറ്റി
സ്വന്തം സുഹൃത്തിനെ വീട്ടിലേക്കു ക്ഷണിച്ചു
വരുത്തി
കൊടുക്കാനുള്ള കടബാദ്ധ്യതയുടെ കണക്കുകൾ
നിരത്തി തൻ്റെ നിസ്സഹായത വെളിപ്പെടുത്തി
മദ്യം നൽകി മയക്കിക്കിടത്തി
അരിഞ്ഞരിഞ്ഞരിഞ്ഞ് പോളിത്തീൻ
കവറിലാക്കി കളയാൻ കൊണ്ടു പോകുന്നതിനു
തൊട്ടു മുൻപ്
അയാളുടെ ഫോൺ ശബ്ദിച്ചു.
കൊല്ലപ്പെട്ടയാളുടെ.
കൊന്നവൻ ഫോണെടുത്തു...
"ഇക്കാ ങ്ങള് ഓരേന്ന് പൈസയൊന്നും
വാങ്ങണ്ട.
ഞമ്മള് അപ്പഴത്തെ ദേഷ്യത്തിന് പറഞ്ഞതാ.
ങ്ങള് ചങ്ങാതിക്ക്
ന്താണ് കൊടുക്കാൻ കൊണ്ടു പോയീന്നിച്ചാ
കൊടുത്തിട്ട് വന്നോളീൻ "
അയാളോടി ഡിക്കി തുറന്നു നോക്ക വെ,
മക്കൾക്ക് കൊടുക്കാൻ ആ സുഹൃത്ത്
കൊണ്ടുവന്ന ഓരോ
ജോഡി ഡ്രസും കുറച്ചു കളിപ്പാട്ടങ്ങളും.
.
വിശപ്പ്
-----------
കാറിനുള്ളിലെ അടച്ചിട്ട വാതിലിനുള്ളിൽ
എ.സിയുടെ തണുപ്പിൽ വിവസ്ത്രത്തിൽ
പരസ്പരം
കെട്ടിപ്പുണർന്ന് ആവേശം
കൊള്ളുന്ന ആ അപരിചിതർക്കും
അകത്തെ കാഴ്ച കാണാതെ പുറത്തെ
ഗ്ലാസിൽ തട്ടി കൈ നീട്ടി ഇരക്കുന്ന
ആ അപരിചിതരായ കുഞ്ഞുങ്ങൾക്കും
ഒരേ പേര്
വിശപ്പ്.
.
കണ്ണ്
---------
പുറം കാഴ്ചകൾ കാട്ടിത്തരാനേ എനിക്കു
കഴിയു....
അകക്കാഴ്ചകൾ നിങ്ങൾ കണ്ടെത്തേണ്ടതാണ
െന്ന് കണ്ണ്.