2014, സെപ്റ്റംബർ 25, വ്യാഴാഴ്‌ച

പ്രണയിക്കുന്ന ആളിനെ വിവാഹം കഴിക്കുന്നതിനെ പറ്റി.

ഇത്രയൂം നാള്
പോറ്റിവളര്‍ത്തിയ
അച്ഛനൂമമ്മയൂം വീട്ടുകാരൂം വേണോ...........
.?
അതൊ തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന
കാമുകന്‍
വേണോ......?
ഒരു
പെണ്‍കുട്ടിയൂടെ ജീവിതത്തിലെ ഏറ്റവൂം നിര്‍ണ്ണായക
തീരുമാനം എടുക്കേണ്ടി വരുന്ന
സന്ദർഭംമാണിത്..
..........!
ഏതൊരു
കാമൂകിയൂം ധര്‍മ്മസങ്കടത്തില
ാവൂന്ന
നിമിഷം....ആര്‍ക്ക
ൂം അവളെ ഉപദേശിക്കാം നീ അച്ഛനെയൂംമമ്മയൂ
ം മറക്കരൂത്
അവരെ പറ്റിക്കരുത്
എന്നൊക്കെ പക്ഷെ അവള്
അവരെ മറക്കൂകയൊ ചതിക്കൂകയോ ആണോ ചെയ്യുന്നത്
അവളൂടെ ജീവിതപങ്കാളിയെ സ്വയം കണ്ടെത്തുന്നത്
എങ്ങനെ ഒരു
തെറ്റാകൂം അച്ഛനോടൂം അമ്മയോടൂംമുള്ള
സ്നേഹം മനസ്സില്‍
സുക്ഷിച്ച്
തന്നെ, സ്നേഹിക്കുന്ന
പുരുഷന്‍റെ കൂടെ ഇറങ്ങിപോവുന്നതില്‍
തെറ്റില്ലാ എന്നാണ്
എൻടെ പക്ഷം..... അല്ലാത്ത പക്ഷം ആ പെണ്‍കുട്ടി ഒരെ സമയം എത്ര പേരെയാണ് വഞ്ചിക്കുന്നത്.. ഇഷ്ടപ്പെട്ട ആ ചെറുക്കന്‍ എന്ത് അത്മാര്‍ഥമായിട്ടാരിക്കും അവളെ സ്നേഹിക്കുന്നത് അവനോട് അവള്‍ കാണിക്കുന്നത് വഞ്ചനയാണ്.. അടുത്തത് വീട്ടുകാര്‍ കണ്ടെത്തി തരുന്ന ചെറുക്കനോടു കാണിക്കുന്നതും വഞ്ചനയാണ് ഒരാള്‍ക്ക് മനസ് നല്‍കിയിട്ട് ശരീരം കൊണ്ട് മാത്രം ഒരാളുടെ കൂടെ ജീവിക്കുന്നു വഞ്ചനയാണ്.. ഇങ്ങനെയൊരു ജീവിതമാണോ നിങ്ങള്‍ക്ക് വേണ്ടത്? ? ചിലപ്പോള്‍ നിങ്ങളുടെ അച്ഛനെയും അമ്മയെയും നിങ്ങള്‍ക്ക് ഒരു തവണ വിഷമിപ്പിക്കുമാരിക്കും പിന്നീട് അത് മാറ്റിയെടുക്കാന്‍ നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും സാധിക്കണം അതാണ് നിങ്ങളുടെ വിജയം. . എന്തിനാണ് വീട്ടുകാരുടെ നിര്‍ബന്ധത്തിന് മാത്രം വഴങ്ങി ഒരാളെ സ്വീകരിക്കുന്നത്? ഒരു വര്‍ഷവും രണ്ട് വര്‍ഷവുമല്ല അങ്ങനെ ജീവിക്കണ്ടത് ജീവിതകാലം മുഴുവനുമാണ് എന്ന് ഓര്‍ക്കുക. . അങ്ങനെ ജീവിച്ചു തീര്‍ക്കുന്നതിലും നല്ലതല്ലേ ഇത്തിരി പ്രശ്നങ്ങള്‍ സഹിച്ച് ഇഷ്ടപ്പെടുന്ന ആളിന്‍റെ കൂടെ ജീവിതകാലം മുഴുവന്‍ കഴിയുന്നത്  

പ്രതികാരം

വിളിച്ചില്ലെങ്കിലും അവളുടെ കല്ല്യാണത്തിന് പോകണം. . ആ സദസിന്‍റെ ഒരു കോണില്‍ നിന്ന് അവളെ ഒരു തവണകൂടി എന്‍റെതായി കാണണം .. അവസാനം മറ്റൊരാള്‍ അവളുടെ കഴുത്തില്‍ താലി ചാര്‍ത്തുന്ന കാണുബോള്‍ നിറയുന്ന കണ്ണീര്‍ തുള്ളികള്‍ തുടച്ച് അവളുടെ അടുത്ത് ചെല്ലണം. .  കണ്ണിരു മറച്ചു പിടിച്ച് അവളോട് കണ്‍ഗ്രാജുലേഷന്‍സ് പറയണം നല്ലൊരു ജീവിതം ആശംസിക്കണം..  അവള്‍ ഒരിക്കലും മറക്കില്ല ഈ കണ്ട്മുട്ടല്‍ എന്ന് ബോധ്യമാകുബോള്‍ തിരിച്ചു നടക്കണം 
നിന്നോടെനിക്ക് ഇത്രയുമെങ്കിലും മധുരമായി പ്രതികാരം ചെയ്യണം 

മരണം

എന്ത് മസ്മരികമായ അനുഭൂതി. . കത്തിച്ചു വെച്ച നില വിളക്കിന് ചുറ്റും ആളുകള്‍ കൂട്ടത്തോടെ ഇരുന്ന് സഹതാപത്തിന്‍റെ ഒരിറ്റ് കണ്ണീര്‍ വീഴ്ത്തുബോള്‍ സ്നേഹം കൊണ്ട് പിടിച്ചു വാങ്ങിയ ഹ്യദയങ്ങള്‍ പൊട്ടിക്കരയുന്നു.. ഓര്‍മ്മകള്‍ അവരെ കുത്തി നോവിക്കുന്നു.. അല്‍പ്പനേരത്തിനുള്ളില്‍ അഗ്നീ അവളുടെ കരങ്ങളില്‍ പൊതിഞ്ഞ് എന്നന്നെക്കുമായി മറയുമെന്നോര്‍ക്കുബോള്‍ അവരുടെ കണ്ണുകള്‍ വീണ്ടും കലങ്ങുന്നു... പിന്നെയുള്ള ദിവസങ്ങള്‍ മറവിയ്ക്ക് സ്വന്തം ഓരോരുത്തരുടെയും മനസിലും അയാള്‍ ഇല്ലാതെയാകുന്നു 
ഒന്നോര്‍ത്താല്‍ എന്താണ് ജീവിതം ശവപറബിലേക്കുള്ള യാത്രയല്ലേ എന്നിട്ടും അവര്‍ മതത്തിന് വേണ്ടി കടികൂടുന്നു ജാതിയുടെ പേരില്‍ അകലുന്നു.. തിരിഞ്ഞു നോക്കുബോള്‍ ജീവിതം ശൂന്യം 

2014, സെപ്റ്റംബർ 23, ചൊവ്വാഴ്ച

Intercaste marriage


ഒരു ഹിന്ദു ക്യസ്ത്യാനിയെ കല്ല്യാണം കഴിച്ചാല്‍ എന്ത് കുഴപ്പം?


ഒരു മുസ്ലീം ഹിന്ദുനെ കല്ല്യാണം കഴിച്ചാല്‍ എന്ത് കുഴപ്പം?

ഒരു ക്യസ്ത്യന്‍ മുസ്ലീമിനെ കല്ല്യാണം കഴിച്ചാല്‍ എന്ത് കുഴപ്പം?

മതങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ല പിന്നെ കുഴപ്പം കാഴ്ച്ചക്കാര്‍ക്കാണ് അമിതമായ മതഭ്രാന്തും,ജാതീ ചിന്തയും, വര്‍ഗീയതയും ഉള്ളില്‍ കനലായി എരിയുന്ന ചിലര്‍ക്ക് അത് സഹിക്കാന്‍ സാധിക്കില്ല. . അവര്‍ തടസവാദങ്ങള്‍ ഉന്നയിച്ചു കൊണ്ടേ ഇരിക്കും ന്യായികരണം ഒന്നും ഇല്ലെങ്കില്‍ കൂടിയും
പരസ്പ്പരം സ്നേഹിക്കുന്ന രണ്ട് പേര് ഒന്നിക്കുന്നതില്‍ എന്താണ് തെറ്റ്? പൊരുത്തം എന്ന് പറഞ്ഞ് കണിയാന്‍ കൂട്ടി ചേര്‍ക്കുന്ന ബന്ധത്തെക്കാള്‍ ദ്യഢമാണ് മനപ്പൊരുത്തം ഉള്ള രണ്ട് പേര്‍ ഒന്നിക്കുന്നത് അത് ജാതി,മത ചിന്തകള്‍ക്കും അപ്പുറമാണ്.. പിന്നെ പറയുന്നത് പാരബര്യമാണ് കുട്ടികാലം മുതല്‍ വളര്‍ന്ന ചുറ്റുപാട് അതില്‍ എന്തിരിക്കുന്നു.. കുട്ടികാലത്ത് വിളക്ക് വെച്ച് ആരധിച്ച ദേവിയും, മെഴുക് തിരി കത്തിച്ചു വെച്ച് പ്രാര്‍ഥിച്ച ക്യസ്തുവും, അഞ്ച് നേര നിസ്ക്കാരം കാണുന്ന അള്ളാഹുവും മനുഷ്യനെ സ്നേഹിക്കാനാ പറഞ്ഞിരിക്കുന്നത് മതത്തെയല്ല. . ഇവിടെ രണ്ട് ജാതിയെ ഉള്ളു ആണ്‍ ജാതിയും പെണ്‍ജാതിയും. . ഒരു മതമേയൊള്ളു മനുഷ്യന്‍.. അങ്ങനെ ജീവിക്കാന്‍ ശ്രമിക്കൂ, മരിക്കാന്‍ കിടക്കുബോള്‍ ഈ മതവും,ജാതിയും,പാരബര്യവും കൂടെ കാണില്ല അവസാന തുള്ളി വെള്ളം കിട്ടണമെങ്കില്‍ മനുഷ്യത്തം ഉള്ള ഒരു മനസ് വേണം അങ്ങനെ ചിന്തിക്കൂ. . ജീവിക്കൂ. .

Intercaste marriage ന് ഐക്യദാര്‍ഡ്യം  


2014, സെപ്റ്റംബർ 3, ബുധനാഴ്‌ച

അമേരിക്കയിലെ ഒരു രാത്രി.

അമേരിക്കയിലെ ഒരു രാത്രി. . സമയം 11മണിയായി കാണും അതുവഴി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു ടോം എന്ന ചെറുപ്പക്കാരന്‍ അയാളുടെ വണ്ടിക്ക് ഒരു പ്രായമായ സ്ത്രീകാണിച്ചു അയള്‍ അത് വക വെക്കാതെ വീണ്ടും മുന്നോട്ട് യാത്രയായി.. കുറച്ച് ദൂരം ചെന്നപ്പോള്‍ അയാള്‍ക്ക് അത് ഓര്‍ത്ത് വിഷമം തോന്നി അയാള്‍ തിരിച്ചെത്തി..!!
എന്നിട്ട് ആ സ്ത്രീയോട് കാര്യം തിരക്കി  അവര്‍ പറഞ്ഞു എന്‍റെ വണ്ടിയുടെ ടയര്‍ പഞ്ചറായി അത് മാറ്റാന്‍ എനിക്ക് അറിയില്ല ഈ സമയത്ത് വര്‍ക്ക് ഷോപ്പ്കാരെയും കിട്ടില്ല എന്നെ ഒന്നു സഹായിക്കുമോ? അയാള്‍ ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു ആ ടയര്‍ മാറ്റി ഇട്ട് കൊടുത്തു. . എന്നിട്ട് പോകാന്‍ തുടങ്ങിയപ്പോള്‍ അവര്‍ ബാഗില്‍ നിന്ന് ഒരു കെട്ട് നോട്ടെടുത്ത് ടോമിന്‍റെ നേരെ നീട്ടി അയള്‍ സ്നേഹപൂര്‍വം അത് നിരസിച്ചിട്ട് പറഞ്ഞു ഞാന്‍ ഒന്നും പ്രതീക്ഷിച്ചു ചെയ്തതല്ല അതു കൊണ്ട് എനിക്ക് ഈ പൈസാ വേണ്ടാ, നിര്‍ബന്ധമാണെങ്കില്‍ ഞാനിത് വാങ്ങി എന്ന് കരുതി അര്‍ഹതയുള്ള ആര്‍ക്കെങ്കിലും ഇത് കൊടുക്കണം എന്ന്
അവര്‍ അവിടുന്ന് പിരിഞ്ഞു കുറച്ച് കഴിഞ്ഞ് അവര്‍ അടുത്തുള്ള ഒരു ടീ ഷോപ്പിലെത്തി ഒരു ചായ ഓര്‍ഡര്‍ ചെയ്തു ഒരു പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീ അവര്‍ക്ക് ചായ കൊണ്ടു കൊടുത്തു അപ്പോള്‍ അവരു ചോദിച്ചു എന്തിനാണ് നിങ്ങള്‍ ഈ അവസ്ഥയില്‍ ഈ ജോലി ചെയ്യുന്നത്. . ആ പെണ്‍ കുട്ടി മറുപടി പറഞ്ഞു എന്‍റെ ഭര്‍ത്താവിന്‍റെ ശബളം കൊണ്ട് ഞങ്ങള്‍ക്ക് ഈ പ്രസവം നടത്താന്‍ സാധിക്കില്ലെന്ന് അത് കേട്ട് ആ വ്യദ്ദയായ സ്ത്രി ടോമിന്‍റെ വാക്കുകള്‍ ഓര്‍ത്തു എന്നിട്ട് 2000 ഡോളറെടുത്ത് ആ പെണ്‍കുട്ടിക്ക് കൊടുത്ത് അവരു മടങ്ങി  കുറച്ച് കഴിഞ്ഞ് ആ പെണ്‍കുട്ടി വീട്ടിലെത്തി ഭര്‍ത്താവിനോട് പറഞ്ഞു "ഇന്ന് ഒരു അത്ഭുതമുണ്ടായി ഒരാള്‍ വന്ന് നമ്മുടെ അവസ്ഥ കണ്ട് എനിക്ക് 2000ഡോളര്‍ തന്നിട്ട് പോയി. . ടോം നമ്മുടെ അവസ്ഥ ദൈവം കാണുന്നുണ്ടെന്ന് 

എല്ലാവര്‍ക്കും അര്‍ഥം മനസിലായെന്ന് വിചാരിക്കുന്നു