2014, സെപ്റ്റംബർ 3, ബുധനാഴ്‌ച

അമേരിക്കയിലെ ഒരു രാത്രി.

അമേരിക്കയിലെ ഒരു രാത്രി. . സമയം 11മണിയായി കാണും അതുവഴി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു ടോം എന്ന ചെറുപ്പക്കാരന്‍ അയാളുടെ വണ്ടിക്ക് ഒരു പ്രായമായ സ്ത്രീകാണിച്ചു അയള്‍ അത് വക വെക്കാതെ വീണ്ടും മുന്നോട്ട് യാത്രയായി.. കുറച്ച് ദൂരം ചെന്നപ്പോള്‍ അയാള്‍ക്ക് അത് ഓര്‍ത്ത് വിഷമം തോന്നി അയാള്‍ തിരിച്ചെത്തി..!!
എന്നിട്ട് ആ സ്ത്രീയോട് കാര്യം തിരക്കി  അവര്‍ പറഞ്ഞു എന്‍റെ വണ്ടിയുടെ ടയര്‍ പഞ്ചറായി അത് മാറ്റാന്‍ എനിക്ക് അറിയില്ല ഈ സമയത്ത് വര്‍ക്ക് ഷോപ്പ്കാരെയും കിട്ടില്ല എന്നെ ഒന്നു സഹായിക്കുമോ? അയാള്‍ ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു ആ ടയര്‍ മാറ്റി ഇട്ട് കൊടുത്തു. . എന്നിട്ട് പോകാന്‍ തുടങ്ങിയപ്പോള്‍ അവര്‍ ബാഗില്‍ നിന്ന് ഒരു കെട്ട് നോട്ടെടുത്ത് ടോമിന്‍റെ നേരെ നീട്ടി അയള്‍ സ്നേഹപൂര്‍വം അത് നിരസിച്ചിട്ട് പറഞ്ഞു ഞാന്‍ ഒന്നും പ്രതീക്ഷിച്ചു ചെയ്തതല്ല അതു കൊണ്ട് എനിക്ക് ഈ പൈസാ വേണ്ടാ, നിര്‍ബന്ധമാണെങ്കില്‍ ഞാനിത് വാങ്ങി എന്ന് കരുതി അര്‍ഹതയുള്ള ആര്‍ക്കെങ്കിലും ഇത് കൊടുക്കണം എന്ന്
അവര്‍ അവിടുന്ന് പിരിഞ്ഞു കുറച്ച് കഴിഞ്ഞ് അവര്‍ അടുത്തുള്ള ഒരു ടീ ഷോപ്പിലെത്തി ഒരു ചായ ഓര്‍ഡര്‍ ചെയ്തു ഒരു പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീ അവര്‍ക്ക് ചായ കൊണ്ടു കൊടുത്തു അപ്പോള്‍ അവരു ചോദിച്ചു എന്തിനാണ് നിങ്ങള്‍ ഈ അവസ്ഥയില്‍ ഈ ജോലി ചെയ്യുന്നത്. . ആ പെണ്‍ കുട്ടി മറുപടി പറഞ്ഞു എന്‍റെ ഭര്‍ത്താവിന്‍റെ ശബളം കൊണ്ട് ഞങ്ങള്‍ക്ക് ഈ പ്രസവം നടത്താന്‍ സാധിക്കില്ലെന്ന് അത് കേട്ട് ആ വ്യദ്ദയായ സ്ത്രി ടോമിന്‍റെ വാക്കുകള്‍ ഓര്‍ത്തു എന്നിട്ട് 2000 ഡോളറെടുത്ത് ആ പെണ്‍കുട്ടിക്ക് കൊടുത്ത് അവരു മടങ്ങി  കുറച്ച് കഴിഞ്ഞ് ആ പെണ്‍കുട്ടി വീട്ടിലെത്തി ഭര്‍ത്താവിനോട് പറഞ്ഞു "ഇന്ന് ഒരു അത്ഭുതമുണ്ടായി ഒരാള്‍ വന്ന് നമ്മുടെ അവസ്ഥ കണ്ട് എനിക്ക് 2000ഡോളര്‍ തന്നിട്ട് പോയി. . ടോം നമ്മുടെ അവസ്ഥ ദൈവം കാണുന്നുണ്ടെന്ന് 

എല്ലാവര്‍ക്കും അര്‍ഥം മനസിലായെന്ന് വിചാരിക്കുന്നു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ