2014, സെപ്റ്റംബർ 23, ചൊവ്വാഴ്ച

Intercaste marriage


ഒരു ഹിന്ദു ക്യസ്ത്യാനിയെ കല്ല്യാണം കഴിച്ചാല്‍ എന്ത് കുഴപ്പം?


ഒരു മുസ്ലീം ഹിന്ദുനെ കല്ല്യാണം കഴിച്ചാല്‍ എന്ത് കുഴപ്പം?

ഒരു ക്യസ്ത്യന്‍ മുസ്ലീമിനെ കല്ല്യാണം കഴിച്ചാല്‍ എന്ത് കുഴപ്പം?

മതങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ല പിന്നെ കുഴപ്പം കാഴ്ച്ചക്കാര്‍ക്കാണ് അമിതമായ മതഭ്രാന്തും,ജാതീ ചിന്തയും, വര്‍ഗീയതയും ഉള്ളില്‍ കനലായി എരിയുന്ന ചിലര്‍ക്ക് അത് സഹിക്കാന്‍ സാധിക്കില്ല. . അവര്‍ തടസവാദങ്ങള്‍ ഉന്നയിച്ചു കൊണ്ടേ ഇരിക്കും ന്യായികരണം ഒന്നും ഇല്ലെങ്കില്‍ കൂടിയും
പരസ്പ്പരം സ്നേഹിക്കുന്ന രണ്ട് പേര് ഒന്നിക്കുന്നതില്‍ എന്താണ് തെറ്റ്? പൊരുത്തം എന്ന് പറഞ്ഞ് കണിയാന്‍ കൂട്ടി ചേര്‍ക്കുന്ന ബന്ധത്തെക്കാള്‍ ദ്യഢമാണ് മനപ്പൊരുത്തം ഉള്ള രണ്ട് പേര്‍ ഒന്നിക്കുന്നത് അത് ജാതി,മത ചിന്തകള്‍ക്കും അപ്പുറമാണ്.. പിന്നെ പറയുന്നത് പാരബര്യമാണ് കുട്ടികാലം മുതല്‍ വളര്‍ന്ന ചുറ്റുപാട് അതില്‍ എന്തിരിക്കുന്നു.. കുട്ടികാലത്ത് വിളക്ക് വെച്ച് ആരധിച്ച ദേവിയും, മെഴുക് തിരി കത്തിച്ചു വെച്ച് പ്രാര്‍ഥിച്ച ക്യസ്തുവും, അഞ്ച് നേര നിസ്ക്കാരം കാണുന്ന അള്ളാഹുവും മനുഷ്യനെ സ്നേഹിക്കാനാ പറഞ്ഞിരിക്കുന്നത് മതത്തെയല്ല. . ഇവിടെ രണ്ട് ജാതിയെ ഉള്ളു ആണ്‍ ജാതിയും പെണ്‍ജാതിയും. . ഒരു മതമേയൊള്ളു മനുഷ്യന്‍.. അങ്ങനെ ജീവിക്കാന്‍ ശ്രമിക്കൂ, മരിക്കാന്‍ കിടക്കുബോള്‍ ഈ മതവും,ജാതിയും,പാരബര്യവും കൂടെ കാണില്ല അവസാന തുള്ളി വെള്ളം കിട്ടണമെങ്കില്‍ മനുഷ്യത്തം ഉള്ള ഒരു മനസ് വേണം അങ്ങനെ ചിന്തിക്കൂ. . ജീവിക്കൂ. .

Intercaste marriage ന് ഐക്യദാര്‍ഡ്യം  


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ