2014, ജൂലൈ 5, ശനിയാഴ്‌ച

പ്രണയിക്കും മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ..

പരസ്പര വിശ്വാസമാണ് ഏത് ബന്ധത്തിന്റെയും അടിസ്ഥാനം . പ്രേമത്തിന്റെ കാര്യത്തിൽ ഇത് വളരെ ശരിയാണെന്ന് പറയാം. ബന്ധം നിലനിന്ന് പോകാൻ അത് ഏറെ ആവശ്യമാണ്. കൂട്ടുകാരിയെ സംശയമുണ്ടെങ്കിൽ സാവകാശം സത്യാവസ്ഥ കണ്ടെത്തണം. ഒരു മതിഭ്രമത്തിന്റെ പുറത്താണ് പലപ്പോ
ഴും ആളുകൾ പ്രണയിക്കുന്നത്. ഇത്തരം ബന്ധങ്ങളാണ് അല്പായുസ്സായി ഒടുങ്ങുന്നത്. പ്രണയവും ആസക്തിയും തമ്മിൽ വേർതിരിച്ചറിയാൻ ആരും മിനക്കെടാറുമില്ല. സൌഹൃദമാണ് എല്ലാ ബന്ധങ്ങളുടെയും തുടക്കം. പ്രേമവും അങ്ങനെതന്നെ. അടുപ്പം പ്രണയമായ് മാറുന്നത് ഒട്ടും അപൂർവ്വമല്ല. അതുകൊണ്ട് പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ തന്നെ സെലക്റ്റീവ് ആയാൽ നന്ന്. മുൻകൂട്ടി അറിയാനോ പറയാനോ കഴിയാതെ യാദൃശ്ചികമായാണ് പലപ്പോഴും പ്രേമം മുളപൊട്ടുന്നത്. തകർക്കാനാവാത്ത ഒരു ഹൃദയബന്ധം നിങ്ങൾക്കിടയിൽ ഉണ്ടാവുകയും ചെയ്യും. വ്യക്തികൾക്കിടയിലെ ബന്ധത്തിന് ആഴവും പരപ്പും കൈവരുമ്പോഴാണ് പ്രേമത്തിന് വളർച്ചയുണ്ടാകുന്നത്. കൂടുതൽ സമയവും അയാളുമൊത്ത് ചിലവഴിക്കാൻ നിങ്ങൾ തയ്യാറാകും. തീർച്ചയായും അഭിപ്രായ വ്യത്യാസങ്ങൾ ഈ അവസരങ്ങളിൽ ഉണ്ടായെന്ന് വരാം. അതും പ്രേമത്തിന്റെ ഭാഗമായ് കാണണം. ഒരുമയോടെ ചിലവഴിക്കുന്ന സമയം വ്യക്തികൾക്കിടയിൽ സ്നേഹവും അടുപ്പവും ഉണ്ടാവാൻ കാരണമാകും. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനസ്സിന്റെ ആഗ്രഹം അപ്പോഴാണ് പൂർണ്ണമാകുന്നത്.വേദനിക്കുന്ന അനുഭവങ്ങളും പ്രണയത്തിന്റെ ഭാഗമാണ്. അതിനെ അഭിമുഖീകരിക്കാൻ തയ്യാറാവണം. യഥാർത്ഥമായ സ്നേഹമുണ്ടെങ്കിലേ വേദനകളെ തരണം ചെയ്യാൻ കഴിയൂ. ഏതവസരത്തിലും നിങ്ങളുടെ പങ്കാളി തോളോട് തോൾ ചേർന്ന് നിങ്ങളോടൊപ്പം ഉണ്ടാകും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ