2014, ഓഗസ്റ്റ് 6, ബുധനാഴ്‌ച

പ്രണയിക്കുന്നവര്‍ക്ക് കുറച്ച് ഉപദേശങ്ങള്‍. .!!


  • പ്രണയത്തെ പറ്റിയുള്ള തെറ്റിധാരണകള്‍ ആദ്യം ഒഴിവാക്കുക, കറങ്ങി നടക്കലും, ഫോണ്‍ വിളിയും, മെസേജയക്കലുമല്ല പ്രണയം. .!!
  • ബാഹ്യമായ ഘടകങ്ങളെ അപേക്ഷിച്ച് രണ്ട് വ്യക്തികളുടെ മനസിന്‍റെ അടുപ്പമാണ് പ്രധാനം
  • (ജാതി,മതം,നിറം ഇതില്‍ ഉള്‍പ്പെടും)
  • പരസ്പര വിശ്വസമാണ് എല്ലാ ബന്ധത്തിന്‍റെയും അടിസ്ഥാനം, അത് നിലനിര്‍ത്തുക. . സംശയങ്ങള്‍ സാവകാശം മനസിലാക്കി തീരുമാനങ്ങളെടുക്കുക..
  • എപ്പോഴും സമീപനം പാലിക്കുക. എടുത്ത് ചാട്ടം ഒഴിവാക്കുക.
  • പ്രണയത്തില്‍ എപ്പോഴും സത്യസന്ധത പുലര്‍ത്തണം
  • പരമാവധി കള്ളം പറയാതിരിക്കാന്‍ ശ്രമിക്കുക അല്ലെങ്കില്‍ അത് പിന്നീട് ദോഷം ചെയ്യും. .!!
  • നമ്മുടെ അവസ്ഥയും, ചുറ്റുപാടും,സാഹചര്യങ്ങളും നേരത്തെ പറഞ്ഞിരിക്കണം ഇല്ലെങ്കില്‍ അത് പിന്നെ അവര്‍ മനസിലാക്കുബോള്‍ ചിലപ്പോള്‍ Accept ചെയ്യാന്‍ പറ്റില്ല. . ഇത് നിങ്ങളുടെ ബന്ധം തകരാന്‍ ഇടയാക്കും..
  •  സിനിമകളെ അനുകരിക്കാതിരിക്കുക അതല്ല ജീവിതം എന്നു മനസിലാണം. .
  • പ്രശ്നങ്ങളും വഴക്കുകളും പെട്ടന്ന് തന്നെ പറഞ്ഞ് പരിഹരിക്കാന്‍ പ്രത്യകം ശ്രദ്ധിക്കണം അല്ലെങ്കില്‍ അകലത്തിന്‍റെ ആഴം വര്‍ധിക്കും..
  • പ്രണയിക്കുബോള്‍ ആരറിഞ്ഞാലും ഒന്നുമില്ല എന്ന് കമിതാക്കള്‍ പറയുമെങ്കിലും അത് പിന്നീട് നാണക്കേടുണ്ടാക്കും
  • കാമുകനോടോ/കാമുകിയോടോ പരമാവധി സംസാരിക്കുക. . എവിടെ സംസാരം നിലയ്ക്കുന്നോ അവിടെ അകലം ഉണ്ടാകാന്‍ ഇടയുണ്ട്
  • സാഹജര്യങ്ങള്‍ മനസിലാക്കുക. . (Eg: കാണാന്‍ പറ്റിയില്ലെങ്കില്‍ നിര്‍ബന്ധം പിടിക്കാതിരിക്കുക)
  • ഇഷ്ടങ്ങളും,അനിഷ്ടങ്ങളും മനസിലാക്കി അതിനനുസരിച്ച് സംസാരിക്കുക,പ്രവര്‍ത്തികുക. .

  • NB:ഇത് എന്‍റെ കാഴ്ച്ചപാടാണ് എങ്കിലും എല്ലാവര്‍ക്കും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നവയാണ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ