2014, ഓഗസ്റ്റ് 23, ശനിയാഴ്‌ച

വെള്ളപ്പൊക്കം

വീടുന് തൊട്ട് പുറകിയാണ് അച്ചന്‍കോവിലാറ്, അതിങ്ങനെ നെടുനീളത്തില്‍ ഒഴുകുന്നത് കൊണ്ട് നമുക്ക് വെള്ളപ്പൊക്കം എന്നും ഒരു ഹരമാണ്. . വെള്ള പൊക്കം എന്ന് എഴുതി കാണിച്ചാല്‍ നേരേ ആറ് ലക്ഷ്യമാക്കി ഓടുമാരുന്നു  മഴതുടങ്ങി കഴിഞ്ഞാല്‍ ദിവസവും കരയില്‍ ചെന്ന് എന്തെങ്കിലും അടയാളം വെക്കും വെള്ളത്തിന്‍റെ വരവ് അറിയാന്‍.. കരകവിഞ്ഞു വെള്ളമെത്തിയാല്‍ പിന്നെ ചൂണ്ട ഇടലും, വല വെച്ചു മീന്‍ പിടിക്കലും, തടിപിടിത്തവുമായി പോകും പിന്നീടുള്ള സമയം.. നാട്ടിലെ മുതിര്‍ന്നവരു വെള്ളം കണ്ടിട്ട് വരവ് നിലച്ചു എന്ന് പറയുബോള്‍ തകരുന്നത് ഞങ്ങളുടെ കുഞ്ഞ് ഹ്യദയമായിരുന്നു.. പഠിക്കാന്‍ പോകുന്ന സമയത്ത് വീട്ടുകാര്‍ നിര്‍ബന്ധിച്ച് സ്ക്കൂളില്‍ വിടുമെങ്കിലും വെള്ളപ്പൊക്കത്തിന്‍റെ പേരു പറഞ്ഞ് ഉച്ചയ്ക്ക് അവിടുന്നു മുങ്ങും പിന്നെ കൂട്ടുകാര്‍ക്കൊപ്പം പുഴക്കരയില്‍ ചെലവൊഴിക്കലാണ് ബാക്കി സമയം.. ഇന്ന് ഫേസ്ബുക്കും, നിരാശാകാമുകനും, ജോലിയും എല്ലാമായപ്പോള്‍ ഒരുപാട് മിസ് ചെയ്യുന്നു ആ കാലത്തെ.. ഞാന്‍ മാത്രമല്ല എന്‍റെ കൂട്ടുകാരില്‍ പലരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ