2014, ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

ഹോസ്പ്പിറ്റല്‍

പല മുഖങ്ങള്‍ കണ്ട് മറയുന്നു, ചിരിയും കരച്ചിലും മാറി മാറി കേള്‍ക്കുന്നു.. മാലാഘമാര്‍ ഇവിടെ ഓരോ ജീവിന്‍റെ തുടിപ്പിനായും അഘോരാത്രം പ്രയത്നീക്കുകയാണ്. . ഇവിടെ വരുന്ന ഓരോ മനുഷ്യരെയും നയിക്കുന്നത് പ്രതീക്ഷയും, പ്രത്യാശയും മാത്രമാണ്. .
ഇവിടെ കിടക്കുന്നവരുടെ മതം ആരും ചോദിക്കാറില്ല.ജാതി പേ

രു പറഞ്ഞ് വേര്‍തിരിക്കുന്നുമില്ല, മനുഷ്യത്വമാണ് ഇവിടെ ആളുകളെ ചേര്‍ത്തു നിര്‍ത്തുന്നത്. . മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ഏതാനും ചിലര്‍ ഇവിടെ ജിവന്‍ പോലും നല്‍കാനായി തയറായി നില്‍ക്കുന്ന കാണുബോള്‍ നാളെയും ജനിക്കണെ ഇതു പോലെ ആയിരങ്ങള്‍ എന്ന് പ്രാര്‍ഥിക്കുകയാണ്. .!!
എത്രയൊക്കെ നീരിക്ഷിച്ചിട്ടും തീരാന്ന ഒരു നിര്‍വചനമാണ് ഹോസ്പ്പിറ്റല്‍. .!! ജീവന്‍റെ തുടിപ്പ് മറ്റൊരാള്‍ക്ക് പകര്‍ന്നതോടെ
എന്‍റെ ദൌത്യം കഴിഞ്ഞു. . ഞാന്‍ മടങ്ങുകയാണ് 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ