2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

അവിഹിതം

അവിഹിതകരമായ ബന്ധമാണ് ഏറ്റവും അപകടകരമായ ബന്ധം എന്ന് ഓർമിപ്പിച്ചുകൊണ്ടു ഞാൻ ഒരു അവിഹിത ബന്ധത്തിന്റെ കഥ പറയാം ..... **ഈ കഥയും കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരുടെയോ മരിച്ഛവരുടെയോ ജീവിതവുമായി യാതൊരു ബന്ധവുമില്ല . . 
** 

പ്രിയപ്പെട്ട ഇക്കാ നിങ്ങളോട് മാപ്പ് ചൊദിക്കാൻപൊലും എനിക്ക് അർഹത ഇല്ല . . ലോകത്ത് ഏതൊരു ഭർത്താവിനും സഹിക്കാൻ പറ്റാത്ത തെറ്റാണു ഞാൻ ഇക്കാനോട് ചെയ്തത് .
ഇക്കാക്കൊരു കാര്യം അറിയോ അന്ന് ഇക്ക എന്നെ പെണ്ണുകാണാൻ വന്നപ്പോൾ എനിക്ക് ഒട്ടും ഇഷ്ടമായില്ല ഇക്കാനെ . മറ്റൊന്നും കൊണ്ടല്ല വെറും പതിനെട്ടു വയസു മാത്രം പ്രായമുള്ള എനിക്ക് 40 വയസുള്ള ഒരു ഭർത്താവ് സങ്കല്പിക്കാൻ പോലും പറ്റില്ലായിരുന്നു .

എന്റെ ഉപ്പാനോട് കാലു പിടിച്ചു ഞാൻ പറഞ്ഞിട്ടുണ്ട് എനിക്കീ കല്യാണം വേണ്ടെന്നു .

നല്ല പണക്കാരനാണ് ഗൾഫിൽ നല്ല ബിസ്നസ് എന്നൊക്കെ പറഞ്ഞു വീട്ടുകാർ നിർബന്തിച്ചപ്പോൾ മനസില്ലാ മനസോടെ ഞാൻ സമ്മതിച്ചു..

അന്ന് നമ്മുടെ ആദ്യ രാത്രി നാളിൽ സോറി നിങ്ങളുടെ ആദ്യ രാത്രി നാളിൽത്തന്നെ നിങ്ങളുടെ പഴഞ്ചൻ സ്വഭാവം മനസിലാക്കിയിരുന്നു ഞാൻ .

ആഗ്രഹിച്ച ഭർത്താവിന്റെ ഗുണങ്ങളിൽ ഒന്നുപോലും നിങ്ങൾക്കില്ലന്നു മനസിലാക്കിയ എനിക്ക് നിങ്ങള് ചെയ്യുന്നതൊക്കെ വെറും മണ്ടത്തരമായി തോനിയിരുന്നു .

ഇന്നത്തെ കാലത്ത് ബൈക്കുപോലും ഓടിക്കാൻ അറിയാത്ത അതല്ലങ്കിൽ ഒരു മൊബൈൽ ഫോണ്‍ പോലും കൈയ്യിൽ ഇല്ലാത്ത നിങ്ങൾ എന്റെ മനസ്സിൽ ഒരു ബോറനായിരുന്നു അറു ബോറൻ .

നിങ്ങളെ മനസുകൊണ്ട് ഇത്തരി പോലും സ്നേഹിക്കാതിരുന്ന എനിക്കു നിങ്ങളുമായുള്ള ജീവിതം വേണ്ടെന്നു തൊനിയപ്പൊളാണു പല ആവർത്തി പല വേണ്ടാത്ത കുഴപ്പങ്ങൾ ഉണ്ടാകി നിങ്ങളുമായുള്ള ബന്ധം വേർപിരിയാൻ ഞാൻ ശ്രമിച്ചത്‌ . പക്ഷെ ഞാൻ ചെയ്തതിനൊക്കെ എനിക്ക് വേണ്ടി തൊറ്റുതന്നു നിങ്ങൾ എന്നെ സ്നേഹിച്ചുകൊണ്ടിരുന്നു ആ സ്നേഹം അന്നേരം എനിക്ക് മനസിലായില്ല .

ലോകത്ത് ഏതൊരു ഗൾഫുകാരന്റ്ര് ഭാര്യയും ഒട്ടും കേൾകാനാഗ്രഹിക്കാത്ത വാക്കാണ്‌ ഭർത്താവ് ഗൾഫിലേക്ക് മടങ്ങിപ്പോകുന്നു എന്ന വാർത്ത . പക്ഷെ ആ ഒരു വാർത്ത എന്റെ മനസിന്‌ മാത്രം സന്തോഷം തരുന്നതായിരുന്നു . മറ്റൊന്നും കൊണ്ടല്ല കല്യാണത്തിനു മുമ്പേ മറ്റൊരുത്തനുമായി പ്രണയ ബന്ധമുള്ള എനിക്ക് ഒരുപാട് ഒരുപാട് സന്തോഷം തരുന്നതായിരുന്നു

നിങ്ങള് ഗൾഫിലേക്ക് പോയാൽ അവനെ എനിക്ക് ഈ വീട്ടിൽ വിളിച്ചു വരുത്താലോ . നിങ്ങളിൽ നിന്നും കിട്ടാതെ പോയ അതല്ലങ്കിൽ കിട്ടുന്നില്ലെന്ന് എനിക്ക് തോനിയ സ്നേഹവും വാത്സല്യവും സന്തോഷവും സമാദാനവും ഞാൻ അവനിൽനിന്നും കണ്ടെത്താലോ എന്ന് ആഗ്രഹിച്ചു .

നിങ്ങൾ പോയതിൽപിന്നെ കിടക്ക പങ്കിട്ടും സ്വപ്നങ്ങൾ പങ്കുവച്ചും ഞാനും അവനും പല രാത്രികളിലും ഒന്നിച്ചു ജീവിച്ചു .

അവനോടു എനിക്കുള്ള അമിതമായ സ്നേഹംകൊണ്ട് അവൻ ചോദിക്കുന്നതൊക്കെ ഞാൻ അവനു കൊടുത്തു . മാസാ മാസം ഇക്ക അയക്കുന്ന പണവും എന്റെ കൈയ്യിലും കാതിലും ഉണ്ടായിരുന്ന സ്വർണവും എന്ന് വേണ്ട നിങ്ങൾ കഷ്ടപെട്ടുണ്ടാക്കിയ ഈ വീടിന്റെ ആധാരം പോലും ഞാൻ അവനു എടുത്തുകൊടുത്തു .

ഒടുക്കം കൊടുക്കാനായി എന്റെ കൈയ്യിൽ ഒന്നും ഇല്ലാതെ വന്നപ്പോ അവൻ എന്നെയും കൊണ്ടുപോയി വിറ്റു . അവന്റെ സ്നേഹ നാടകങ്ങൾക്ക് മുന്നിൽ എനിക്ക് അതിനും വയങ്ങി കൊടുക്കേണ്ടി വന്നു . പിന്നെ അതൊരു പതിവായിരുന്നു . ഒടുക്കം എന്റെ ശരീരത്തിനും കിട്ടികൊണ്ടിരുന്ന പണത്തിന്റെ വലിപ്പം കുറഞ്ഞപ്പോൾ അവൻ എന്നില്നിന്നും പതിയെ അകലാൻ തുടങ്ങി .

ഒടുക്കം ബാങ്കിൽനിന്നും വീട് ഒഴിഞ്ഞുകൊടുക്കാനുള്ള ജപ്തി നോട്ടീസ് വന്നപ്പോളാണ് അവന്റെ ചതി എനിക്ക് മനസിലായത് .

ഇക്ക എന്നോട് വീട് ചോദിക്കുമ്പോ ഞാൻ എന്ത് എടുത്തു തരും . എനിക്ക് അറിയില്ല ഇക്ക അതുകൊണ്ട് ഞാൻ പോവാണ് മരണം എന്ന മടക്കം ഇല്ലാത്ത യാത്രയിലേക്ക് .

ഈ ആത്മഹത്യാ കുറിപ്പും എന്റെ മരണവും ഒന്നും ഒന്നിനും ഒരു പരിഹാരം ആവില്ലെന്ന് അറിയാം . എങ്കിലും ഞാൻ ചെയ്ത തെറ്റുകൾക്ക് മരണത്തെക്കാൾ വലിയ ശിക്ഷ ഇല്ല . ആ ശിക്ഷ ഞാൻ സ്വയം സ്വീകരിക്കുന്നു .

ഇനി ഒരു ജന്മം ഉണ്ടെങ്കിൽ എനിക്കെന്റെ ഇക്കാന്റെ മാത്രമായി ഇക്കാനെ മാത്രം സ്നേഹിക്കുന്ന ഒരു ഭാര്യയ്യി ജനിക്കണം .

--അയാളുടെ കണ്ണുനീർ തുള്ളികൾ ആ എഴുത്തിലേക്ക്‌ ഉറ്റി വീണുകൊണ്ടിരുന്നു അപ്പോളാണ് ഒരുഗ്ലാസ് ചായയുമായി അയാളുടെ രണ്ടാം ഭാര്യ അടുത്തേക്ക്‌ വന്നത് ഭാര്യയെ കണ്ടതും അയാൾ ആ കടലാസ് തന്റെ ചന്തിക്കുള്ളിലേക്ക് മാറ്റി
" എന്തിനാ കണ്ണ് കലങ്ങിയീക്കുന്നെ "
" ഹേയ് ഒന്നുമില്ല കണ്ണിൽ എന്തോ കരടു പോയതാ "
" ഇങ്ങു കാട്ടിക്കെ ഞാനൊന്ന് നോക്കട്ടെ "
" ഇപ്പൊ കരടൊന്നുമില്ല അതൊക്കെ പോയ്‌ നീ പൊയ്ക്കോ" "

"കണ്ണില് കരടു പോയിട്ടോന്നും അല്ല നിങ്ങള് കരയുന്നത് എന്ന് എനിക്കറിയാം . എന്തിനാ നിങ്ങൾ എപ്പോളും ആ പെണ്ണിനെ ഓർത്ത്‌ ഇങ്ങനെ കരയുന്നെ ? "

" എങ്ങിനാടീ ഞാൻ കരയാതിരിക്കാ അവളോട്‌ എനിക്കുള്ള സ്നേഹം എത്രയായിരുന്നെന്നു എനിക്ക് പോലും അറിയില്ല ആ എന്നെ അവൾ മനസുകൊണ്ട് ഒരിത്തിരി പോലും സ്നേഹിച്ചില്ലല്ലോ എന്ന് ഓർക്കുമ്പോ ഞാൻ എങ്ങനാടീ കരയാതിരിക്കാ "
" അവള് ചെയ്ത തെറ്റിന് അവളുതന്നെ സ്വയം ശിക്ഷിച്ചു പോയതല്ലേ . ഇക്കാ ഇനി നിങ്ങള് കരയരുത് നിങ്ങള് കരയുമ്പോ ഞാനും കരഞ്ഞുപോകും അവള് തരാതെ പോയ സ്നേഹത്തിന്റെ പത്തിരട്ടി സ്നേഹം ഞാൻ ഇക്കാക്ക്‌ തരും . ഇക്ക ഇനി കരയരുത് . എഴുനേൽക്കു ഇവിടിങ്ങിനെ ഇരിക്കണ്ട അകത്തു പോകാം " എന്നും പറഞ്ഞു പ്രായം തളർത്തിയ അയാളെ തോളോട് ചേർത്തു പിടിച്ചു അകത്തേക്ക് കൊണ്ടുപോയി ...

ഇത് അയാളുടെ രണ്ടാമത്തെ ഭാര്യ . ഇങ്ങനെയും ഉണ്ട് ഭാര്യമാർ അങ്ങനയും ഉണ്ട് ... ...... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ