2014, മാർച്ച് 28, വെള്ളിയാഴ്‌ച

ഇലകള്‍

സന്തത്തിന്‍റെ
കാല്‍പാടുകള്‍
ഈ നനുത്ത മണ്ണിനെ
തൊട്ടു തലോടുമ്പോള്‍
ഞാനറിഞ്ഞു
മരച്ചില്ലകള്‍ക്കിടയില്‍ നിന്നും
എന്‍റെ ആയുസ്സിന്
ഭംഗം വരികയാണെന്ന്.


വേനല്‍ ചൂടേറ്റ് പിടയുന്ന
ജന്മങ്ങള്‍ തന്‍
നിശ്വാങ്ങള്‍ക്ക് തണലേകാന്‍,
മഴത്തുള്ളികളെ
മടിത്തട്ടില്‍
തലവെച്ചുറക്കാന്‍
എന്‍ ജീവന് ഇനിയും
കഴിഞ്ഞെങ്കിലെന്ന് ഞാന്‍-
ആ മാത്രയില്‍ മന്ത്രിച്ചു.
ഞാന്‍ പൊഴിയുകയാണ്
നിനക്കായ് ആ ചില്ലയില്‍
തളിരണിയും
എന്‍ ഓര്‍മകള്‍ 
തിരയുന്ന പുതുതലമുറകള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ