2014, മേയ് 31, ശനിയാഴ്‌ച

എന്‍റെ പ്രണയം

അന്ന് അവളോട് പ്രണയഭ്യര്‍ഥന നടത്തിയപ്പോള്‍ അവള്‍ ചോദിച്ചു :നിനക്ക് എത്ര രൂപ സാലറിയുണ്ട്. . 
ഞാന്‍:20000 അടുത്ത് വരും 
അവള്‍: എനിക്ക് ഒരു മാസം പബില്‍ പോകന്‍ തികയില്ലലോ ഈ ക്യാഷ് 
ഞാന്‍:  പബില്‍ പോകനല്ലലോ ജീവിക്കുന്നത്. . നിന്നെ കഷ്ടപ്പെടുത്താതെ നോക്കിക്കോളാം അത് പോരെ. .? 
അന്ന് അവള്‍ ജാതി,മതം തെങ്ങകുല എന്നെക്കെ പറഞ്ഞ് പോയി. . പിന്നെ കാണുന്നത് 2 വര്‍ഷത്തിന് ശേഷം ഗുജറാത്തില്‍ വെച്ചാണ്. . (ജോലി ഉപേക്ഷിച്ച് അവിടെ ഒരു ബിസ്നസ് തുടങ്ങുന്നതിനായി പോയതാണ്) അവളും ഭര്‍ത്താവും കൂടെ ഷോപ്പിങ്ങ് മാളില്‍ നിന്ന് ഇറങ്ങി വരുന്നു. . കണ്ടമാത്രയില്‍ ഒന്ന് തളര്‍ന്ന് പോയെങ്കിലും മനസിനെ നിയന്ത്രിച്ച് നിന്നു.. എന്നെ കണ്ടപ്പോള്‍ അവള്‍ അടുത്ത് വന്ന് നാട്ടിലെ വിശേഷങ്ങളൊക്കെ തിരക്കി. . എന്നിട്ട് ഭര്‍ത്താവിനെ പുകഴ്ത്തി ഒത്തിരി സംസാരിച്ചു. . അയള്‍ ഒരു കംപനിയുടെ ഹെഡ് ആണ് ലക്ഷങ്ങള്‍ സാലറി കിട്ടുന്നുണ്ട് എന്നൊക്കെ. . എന്നിട്ട് ചേദിച്ചു നീ ഇപ്പോള്‍ എന്ത് ചെയ്യുവാണെന്ന്. . . ആ സമയത്ത് ഒന്നു പറയാന്‍ തോന്നിയില്ല, കൈയിലെ ഫയലുകള്‍ കണ്ടപ്പോള്‍ അവള്‍ ചോദിച്ചു നീ ഇപ്പോഴു ജോലി തെണ്ടി നടക്കുകയായിരിക്കും അല്ലേ. . എന്‍റെ Hus നോട് പറഞ്ഞ് ജോലി വാങ്ങിതരം എന്ന് ജാഡ കാണിക്കാന്‍ അവള്‍ പറഞ്ഞപ്പോള്‍ ഒന്നും മിണ്ടാതെ ഞാന്‍ തിരിച്ച് പോന്നു. . നടന്നകലുന്ന എന്നെ നോക്കി അവള്‍ കളിയാക്കി ചിരിച്ചു കൊണ്ട് ഭര്‍ത്താവിന്‍റെ അടുത്തെക്ക് പോയപ്പോള്‍ അറിയാതെ ഇറ്റു വീണ രണ്ടു തുള്ളി കണ്ണീര്‍ തുടച്ച് അവിടെ ഓര്‍മ്മകള്‍ക്ക് ചിത കൊളുത്തി പുതിയൊരു അദ്ദ്യായം ആരംഭിക്കുകയായിരുന്നു. . പിന്നീട് ബിസ്നസ് വളര്‍ത്താനുള്ള തിരക്കില്‍ ദിവസങ്ങളും വര്‍ഷങ്ങളു പോയതറിഞ്ഞില്ല. . അങ്ങനെയിരിക്കുബോള്‍ അവളെ വീണ്ടും കാണാന്‍ ഇടയായി അന്ന് അവള്‍ക്ക് ആ അഹങ്കാരഭാവമില്ലായിരുന്നു പകരം കലങ്ങിയ കണ്ണുകള്‍ മാത്രം.. കാര്യം തിരക്കിയപ്പോഴാണറിഞ്ഞത് ഭര്‍ത്താവിന് മറ്റു പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു അവര്‍ക്ക് വേണ്ടി അവളെ ഉപേക്ഷിച്ചതാണെന്ന്. . ആ തിരക്കു പിടിച്ച ജീവിതത്തില്‍ അവളോട് അരമണിക്കൂര്‍ കാത്ത് നില്‍ക്കാന്‍ പറഞ്ഞിട്ട് പോയി വന്നപ്പോഴെക്കും കണ്ടകഴ്ച്ച അ സഹനീയമായിരുന്നു റോഡരികില്‍ ചോരയില്‍ കുളിച്ച ഒരു രൂപം ഒടി എത്തിയപ്പോഴെക്കും എല്ലാം കഴിഞ്ഞിരുന്നു. . അവള്‍ തന്നത് വേദനകള്‍ മാത്രമായിരുന്നു എങ്കിലും അറിയാതെ പ്രാര്‍ത്ഥിച്ചു ദൈവമെ അവളെ തിരിച്ചു തന്നരുന്നെങ്കില്‍. .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ